21 October Monday

മിന്നലില്‍ 25 വീടുകളിൽ ഉപകരണങ്ങൾ നശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019
കാഞ്ഞാണി
കാരമുക്ക് പള്ളിക്ക്‌ വടക്ക് ഐടിഐ റോഡിൽ ഇടിമിന്നലിൽ 25 വീടുകളിൽ ഉപകരണങ്ങൾക്ക് കേടു സംഭവിച്ചു. തുരുത്തിയിൽ മനോജിന്റെ വീട്ടിലെ കംപ്യൂട്ടർ, ടിവി, ഫാൻ എന്നിവയ്ക്കാണ്‌ തകരാർ. മനോജിന്റെ സഹോദരന്മാരായ പുഷ്പാർജുനൻ, രവി, സമീപവാസികളായ ചേറ്റക്കുളം വിശ്വംഭരൻ, വല്ലത്ത്പറമ്പിൽ സഹദേവൻ, പ്ലാക്കൻ ആന്റു, പുളിക്കൻ ആലീസ്, ചിറയത്ത് ചന്ദ്രൻ, എടയ്ക്കാട്ടിൽ സത്യൻ, നെല്ലിശേരി ജോയ് തുടങ്ങിയവരുടെ വീടുകളിലാണ് നാശം. ടിവി, ഫാൻ, ഫ്രിഡ്ജ്, ബൾബുകൾ എന്നിവയാണ്‌ കേടായത്‌.വി എസ് ഷാജുവിന്റെ ഉടമസ്ഥതയിലുള്ള വേൾഡ് കേബിൾ നെറ്റ്‌വർക്കിന്റെ   25 ആംപ്ലിഫയർ, 20 സെറ്റ്‌ടോപ്പ് ബോക്‌സുകൾ,   കേബിളുകൾ എന്നിവയും കത്തി. 
പ്രധാന വാർത്തകൾ
 Top