16 September Monday

തെരുവുനായയുടെ ആക്രമണത്തിൽ 4 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019
ചേർപ്പ്
 തെരുവുനായയുടെ ആക്രമണത്തിൽ നാലു പേർക്ക് പരിക്കേറ്റു.     പെരിങ്ങോട്ടുകര ശിപായിമുക്ക് പ്രദേശത്തും പിന്നീട് പെരിങ്ങോട്ടുകര നാലുംകൂടിയ സെന്ററിലും കിഴക്കുംമുറി പരിസരത്തുമാണ്  നായ ആക്രമണം നടത്തിയത്.  കൊടപ്പുള്ളി മോഹനന്റെ മകൾ സരിത, ചാഴൂർ സ്വദേശി ശക്തിധരൻ, മാപ്രാണത്ത് ഷൺമുഖൻ, കുരുമ്പെപറമ്പിൽ ലീല എന്നിവരെയാണ്   ആക്രമിച്ചത്. പരിക്കേറ്റവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച രാവിലെയാണ് സംഭവം.  തുടർന്ന് പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററിന് കിഴക്കുഭാഗത്തുള്ള വർക്ക്‌ഷോപ്‌ ജീവനക്കാരനെയും ആക്രമിച്ചു. പ്രദേശത്ത് തെരുവിൽ അലഞ്ഞു തിരിയുന്ന നായ്ക്കളുടെ എണ്ണം   പെരുകുന്നത്  ഭീതിയുളവാക്കിയിട്ടുണ്ട്.
പ്രധാന വാർത്തകൾ
 Top