08 August Saturday
തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി

പാഴ്‌വസ്തുക്കളിലൂടെ ഡിവൈഎഫ്ഐ സമാഹരിച്ചത് 1.06 കോടി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020
തൃശൂർ
റീസൈക്കിൾ കേരളയുടെ ഭാഗമായി ഡിവൈഎഫ്ഐ വളണ്ടിയർമാർ വീടുകളിൽനിന്ന്‌ സ്ഥാപനങ്ങളിൽനിന്നും ശേഖരിച്ച പാഴ്‌വസ്തുക്കൾ വിൽപ്പനനടത്തി സമാഹരിച്ചത് 1.06 കോടി രൂപ. 17 ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശേഖരിച്ച മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. 
ലോകമാകെ പടരുന്ന മഹാമാരിയെ തടഞ്ഞ് നാടിനെ സുരക്ഷിതമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാനാണ് യുവജനങ്ങൾ പാഴ്‌വസ്‌തുക്കൾ ശേഖരിച്ചും മീൻകച്ചവടം, വീടുപെയിന്റിങ്, നിർമാണ പ്രവൃത്തികൾ തുടങ്ങിയവയിലൂടെയും ശേഖരിച്ച പണമാണ് കൈമാറിയത്. ഹാൻഡ്‌ലൂം, കുട ചലഞ്ചിലൂടെയും പണം സമാഹരിച്ചു. 
നാടിന്റെ സുരക്ഷിതമായ നിലനിൽപ്പിനായുള്ള ക്യാമ്പയിന്റെ ഭാഗമായി വീടുകളിലെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കാറുകൾ, ബൈക്കുകൾ, ഓട്ടോകൾ, വാഷിങ് മിഷീൻ, ടിവി, ഫ്രിഡ്ജ്‌, സൈക്കിൾ തുടങ്ങി നിരവധി സാധനങ്ങൾ ലഭിച്ചു.
ക്യാമ്പയിനിലൂടെ ഏറ്റവും കൂടുതൽ പണം സമാഹരിച്ചത് കുന്നംകുളം ബ്ലോക്ക് കമ്മിറ്റിയാണ്. പത്ത്‌ ലക്ഷം രൂപ. 
രണ്ടാം സ്ഥാനത്തുള്ള ചാവക്കാട് 9.16 ലക്ഷവും മൂന്നാം സ്ഥാനത്തുള്ള വടക്കാഞ്ചേരി എട്ടു ലക്ഷം രൂപയും സമാഹരിച്ചു. 
1.38 ലക്ഷം രൂപ സമാഹരിച്ച ചൂണ്ടലാണ് ഏറ്റവും കൂടുതൽ തുക സമാഹരിച്ച മേഖലാ കമ്മിറ്റി. 52,000 രൂപ സമാഹരിച്ച ഗുരുവായൂർ ആണ് യൂണിറ്റുകളിൽ ഒന്നാമത്. 
ക്യാമ്പയിൻ ആരംഭിച്ചതുമുതൽ നാടാകെ വൻ പിന്തുണയാണ് ലഭിച്ചത്. 
മെയ് 28ന് ആരംഭിച്ച ക്യാമ്പയിൻ ജൂൺ 28ന് സമാപിച്ചെങ്കിലും തുടർന്നും സഹായവുമായി നിരവധിപേരെത്തി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top