03 August Monday

മഴക്കാല മുന്നൊരുക്കത്തിന്‌ പ്രത്യേക പദ്ധതി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020

 തൃശൂർ

ജില്ലയിലെ മഴക്കാല മുന്നൊരുക്കപ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന്   ജില്ലാതല യോഗം വിലയിരുത്തി.  കാലവർഷം രൂക്ഷമായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി 809 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. മന്ത്രി എ സി മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ചേർന്നയോഗം കാര്യങ്ങൾ വിലയിരുത്തി. 2018, 19 ലെ പ്രളയം   നാശംവിതച്ച പഞ്ചായത്തുകളിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് പ്രത്യേക പദ്ധതിയുണ്ടാക്കും. ഇവിടങ്ങളിൽ ഉയർന്ന പ്രദേശങ്ങളിൽ ക്യാമ്പുകൾ സജ്ജീകരിക്കും. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും പ്രത്യേകം ക്രമീകരണങ്ങളുണ്ടാകും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തൃശൂർ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കും.  കോവിഡ് രോഗലക്ഷണങ്ങളുള്ളവരെയും ഹോം ക്വാറന്റൈനിൽ കഴിയുന്നവരേയും മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ക്യാമ്പുകൾ കൂടുതലായി ഒരുക്കാൻ ചാലക്കുടി, കൊടുങ്ങല്ലൂർ, തലപ്പിള്ളി, കുന്നംകുളം, മുകുന്ദപുരം തഹസിൽദാർമാർക്ക് നിർദേശം നൽകി. 
കൂളിമുട്ടം, എറിയാട്, എടവിലങ്ങ്, അഴീക്കോട്, ഏങ്ങണ്ടിയൂർ, കടപ്പുറം, വാടാനപ്പള്ളി, പുന്നയൂർക്കുളം തുടങ്ങിയ വില്ലേജുകളിൽ കടൽക്ഷോഭം പ്രതിരോധിക്കുന്നതിന് ജിയോ ബാഗുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. 
 കലക്ടർ എസ് ഷാനവാസ്, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ, തദ്ദേശസ്ഥാപന മേധാവികൾ, തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top