20 June Sunday

കൂർക്കഞ്ചേരി ലോക്കൽ കമ്മിറ്റി നവമാധ്യമ സ്‌റ്റുഡിയോ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020

തൃശൂർ 

സിപിഐ എം കൂർക്കഞ്ചേരി ലോക്കൽ കമ്മിറ്റി നവമാധ്യമ സ്‌റ്റുഡിയോ ആരംഭിച്ചു. കണിമംഗലത്തെ കെ ആർ തോമസ്‌ സ്‌മാരക കെട്ടിടത്തിലാണ്‌ നവമാധ്യമ സ്‌റ്റുഡിയോ ആരംഭിച്ചത്‌. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബി ജോൺ ഉദ്‌ഘാടനം ചെയ്‌തു. നവമാധ്യമത്തിലൂടെ എല്ലാ ദിവസവും അര മണിക്കൂർ വാർത്തയും സർക്കാരിന്റെ ധനസഹായ വിവരങ്ങളും നൽകും. ആഴ്‌ചയിൽ മൂന്ന്‌ ദിവസം കൂർക്കഞ്ചേരി നിവാസികളുടെ വിവിധ കലാപരിപാടികളും 15 ദിവസം കൂടുമ്പോൾ രാഷ്‌ട്രീയ പ്രഭാഷണവും ഉണ്ടാവും. 250 ചതുരശ്രഅടി വീസ്‌തീർണമുള്ള മുറിയിലാണ്‌ സ്‌റ്റുഡിയോ പ്രവർത്തിക്കുന്നത്‌. അരലക്ഷം രൂപ ചെലവഴിച്ചാണ്‌ ക്യാമറയും അനുബന്ധ ഉപകരണങ്ങളും ഒരുക്കിയിരിക്കുന്നത്‌. സിപിഐ എം കൂർക്കഞ്ചേരി എൽ സി ഫേയ്‌സ്‌ ബുക്ക്‌ പേജിലും യൂട്യൂബിലും ഇവ കാണാം. വാർത്ത സ്‌ക്രോളിങ്‌ ചെയ്യാനുള്ള  സംവിധാനവും ഒരുക്കിയിട്ടുണ്ട്‌. കോവിഡ്‌ പശ്ചാത്തലത്തിൽ വിവരങ്ങൾ ഫലപ്രദമായി ജനങ്ങളിലെത്തിക്കാൻ ഫേയ്‌സ്‌ ബുക്ക്‌ പേജിലൂടെയും യൂട്യൂബിലൂടെയും സാധിക്കും. ഉദ്‌ഘാടന ചടങ്ങിൽ ഏരിയ കമ്മിറ്റിയംഗം  പി വിജയകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ, ജില്ലാ കമ്മിറ്റിയംഗം കെ വി ഹരിദാസ്‌, ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ഇ സുനിൽകുമാർ സ്വാഗതവും  എം കെ ബാലകൃഷ്‌ണൻ നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top