07 August Friday
- 6 പേർ രോഗമുക്തരായി

10 പേർക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020
തൃശൂർ
ജില്ലയിൽ ശനിയാഴ്‌ച പത്തുപേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ആറു പേർ രോഗമുക്തരായി. എല്ലാവരും വിദേശത്തുനിന്ന് വന്നവരാണ്. 
മസ്‌കത്തിൽനിന്നെത്തിയ പുത്തൻചിറ സ്വദേശി(23), ഷാർജയിൽ നിന്നെത്തിയ എടത്തിരുത്തി സ്വദേശി(37), റിയാദിൽനിന്നെത്തിയ എറിയാട് സ്വദേശി(46), ദമാമിൽനിന്നെത്തിയ ചേലക്കര സ്വദേശികൾ(47കാരൻ, 13കാരി), ഖത്തറിൽനിന്നെത്തിയ മറ്റത്തൂർ സ്വദേശി(57),  ദമാമിൽനിന്നെത്തിയ വരന്തരപ്പിള്ളി സ്വദേശി(49),  ദമാമിൽനിന്നെത്തിയ ഇരിങ്ങാലക്കുട സ്വദേശി(61 ),  റിയാദിൽനിന്നെത്തിയ കണ്ണാറ സ്വദേശി(57), റിയാദിൽനിന്നെത്തിയ പുത്തൂർ സ്വദേശി(37) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. 
ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 505 ആയി. രോഗം സ്ഥിരീകരിച്ച 183 പേർ ജില്ലയിലെ ആശുപത്രികളിലുണ്ട്‌. 
ആറുപേർ മറ്റു ജില്ലകളിൽ ചികിത്സയിലാണ്. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 17,596 പേരിൽ 17,376 പേർ വീടുകളിലും 220 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 20 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലുണ്ടായിരുന്ന 22 പേരെ വിട്ടയച്ചു. 
1217 പേരെ നിരീക്ഷണത്തിൽ പുതുതായി ചേർത്തു. 1014 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെത്തുടർന്ന് ഒഴിവാക്കി.
ചൊവ്വാഴ്ച 439 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 580 പേരെ സ്‌ക്രീനിങ്‌ ചെയ്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top