11 December Wednesday

പൊലീസ് ഓഫീസേഴ്സ് അസോ. ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ 31–-ാമത് ജില്ലാ സമ്മേളനം   മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പൊലീസുദ്യോഗസ്ഥർ ജനങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞ് ശരിയുടെ പക്ഷത്തുനിന്ന് പരിഹരിക്കണമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച പൊലീസാണ് കേരളത്തിലേത്.    ചില പൊലീസ് ഉദ്യോഗസ്ഥർ കാണിക്കുന്ന കൊള്ളരുതായ്മകൾ പൊലീസിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണ്. ഇത്തരക്കാർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 
 ജില്ലാ പ്രസിഡന്റ് കെ ജി സുരേഷ് അധ്യക്ഷനായി.  വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി മുഖ്യപ്രഭാഷണം നടത്തി. സിറ്റി അസി. പൊലീസ് കമീഷണർ വി കെ രാജു, ഡി കെ പൃഥ്വിരാജ്, ആർ പ്രശാന്ത്, എ സി മുഹമ്മദ് ബഷീർ, സി ജി മധുസൂദനൻ, കെ പി രാജു, എന്നിവർ സംസാരിച്ചു. 
സ്വാഗതസംഘം കൺവീനർ എ സി ഷാഹുൽ ഹമീദ് സ്വാഗതവും ടി ആർ ശിവദാസൻ നന്ദിയും പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് ഗോപി കുറ്റിക്കോൽ സംവിധാനവും കെ പി ജയമോഹൻ രചനയും നിർവഹിച്ച  ‘പൊലീസ്' ഏകാംഗ നാടകവും അരങ്ങേറി. 
  പ്രതിനിധി സമ്മേളനം സിറ്റി പൊലീസ് കമീഷണർ ജി എച്ച് യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ ജി സുരേഷ് അധ്യക്ഷനായി. കുന്നംകുളം എസിപി ടി എസ് സിനോജ്, കെ പി ഭാസ്കരൻ, എം എം ബാബു എന്നിവർ സംസാരിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി ആർ ബിജു സംഘടനാ റിപ്പോർട്ടും  ജില്ലാ സെക്രട്ടറി ഒ എസ് ഗോപാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. 
കെ എ രത്നാകരൻ സ്വാഗതവും വി ബി അനൂപ് നന്ദിയും പറഞ്ഞു. ആഗസ്ത് 1, 2, 3 തീയതികളിൽ കണ്ണൂരിലാണ് സംസ്ഥാന സമ്മേളനം.
പ്രധാന വാർത്തകൾ
 Top