20 April Tuesday

വൈക്കോൽ ലോറിക്ക് തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021

ചേറ്റുപുഴ ഗാന്ധി നഗർ ലെയ്‌നിൽ വെെക്കോലിന് തീപിടിച്ചതിനെത്തുടർന്ന് പ്രദേശത്ത് പുക മൂടിയപ്പോൾ

 
ചേറ്റുപുഴ
വൈദ്യുതി ലൈനിൽ തട്ടി വൈക്കോൽ ലോറിക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി.  അഗ്നിശമന സേനയും വൈദ്യുതി ജീവനക്കാരും നാട്ടുകാരും സമയോചിതമായി ഇടപെട്ടതിനാൽ ദുരന്തം ഒഴിവായി. ചേറ്റുപുഴ ഗാന്ധി നഗർ ലെയ്‌നിൽ ബുധനാഴ്‌ച പകൽ രണ്ടോടെയാണ്‌ അപകടം. 
ലോറിയിൽ നല്ല ഉയരത്തിൽ കെട്ടുകളായി വച്ചിരുന്ന വൈക്കോലിന് തീപിടിച്ചതോടെ   പ്രദേശത്താകെ തീയും പുകയും പടർന്നു. തീപിടിച്ച വൈക്കോൽക്കെട്ടുകൾ  റോഡിലേക്ക് തള്ളിയിട്ട് വണ്ടി മുന്നോട്ടു നീക്കിയതിനാൽ ലോറി കത്തിയില്ല. 
വഴിയിലേക്കിട്ട വൈക്കോൽ കെട്ടുകൾ നൂറു മീറ്ററിലേറെ ദൂരത്തിൽ റോഡിനിരുവശവും കത്തിപ്പടർന്നു.
അഗ്നിശമന സേനയുടെ അസി. സ്റ്റേഷൻ ഓഫീസർമാരായ സുരേഷ് കുമാർ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ  ജീവനക്കാരായ നവനീത് കണ്ണൻ, അശോകൻ, വിനീത്, ഷാജൻ എന്നിവർ ചേർന്നാണ് തീയണച്ചത്. 
ചേറ്റുപുഴ കോൾപ്പാടത്തുനിന്ന് കോടാലിയിലേക്ക് കൊണ്ടുപോകാൻ കയറ്റിയതായിരുന്നു വൈക്

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top