28 May Thursday

കാനക്കായി എടുത്ത കുഴിയിൽ വെള്ളം: വീടുകൾ ഭീഷണിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

കാനക്ക് എടുത്ത കുഴിയിൽ വെള്ളം നിറഞ്ഞ് തകർച്ചാഭീഷണിയിലായ വീട്

കൊടുങ്ങല്ലൂർ
കാന പണിയുന്നതിനെടുത്ത വലിയ കുഴിയിൽ വെള്ളം നിറഞ്ഞു വീടുകൾ തകർച്ചാഭീഷണിയിൽ.വഴിയില്ലാതിരുന്ന പ്രദേശത്തേക്ക്സ്ഥിരമായി വെള്ളക്കെട്ടുള്ള വീടുകൾക്ക് ആശ്വാസമായി വെള്ളമൊഴിഞ്ഞു പോകുന്നതിനായാണ് വയലാർ പ്രദേശത്ത് കാനപ്പണി ആരംഭിച്ചത്. ഇതിനായി. നീളത്തിൽ കുഴിയെടുത്തു കഴിഞ്ഞപ്പോഴാണ്  ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതേ തുടർന്ന് പണി നിർത്തി.  എന്നാൽ ചൊവ്വാഴ്ച ഉണ്ടായ കനത്ത മഴയിൽ വെള്ളം നിറഞ്ഞ്‌ കുഴിയുടെ അരികിടിഞ്ഞാണ്  വീടുകൾ തകർച്ചാ ഭീഷണി നേരിടുന്നത്.

 

പ്രധാന വാർത്തകൾ
 Top