26 May Tuesday

അരിമ്പൂരിൽ കൊയ്‌ത്തിനും വിളവെടുപ്പിനും നടപടി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020
അരിമ്പൂർ
വേനൽമഴയിൽ  നട്ടം തിരിഞ്ഞ അരിമ്പൂർ പഞ്ചായത്തിലെ കർഷകർക്ക് ആശ്വാസവുമായി കൃഷി മന്ത്രിയും എംഎൽഎ യും കലക്ടറും ഇടപെട്ടു. ചാലാടി പഴംകോളിലെ വിളവെടുത്ത് അട്ടിയിട്ട ലോഡ് കണക്കിന് നെല്ലും  കൊയ്യാൻ ബാക്കിയുള്ള  1500 ഓളം ഏക്കർ നെൽപ്പാടവും  വേനൽ മഴയിൽ പ്രതിസന്ധിയിലായിരുന്നു.   
അരിമ്പൂർ  പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻദാസിന്റെയും പടവ് കമ്മിറ്റി ഭാരവാഹികളുടെയും അഭ്യർഥനയെത്തുടർന്നാണ്‌   ഇടപെടൽ ഉണ്ടായത്.  മന്ത്രി വി എസ്  സുനിൽകുമാറുമായി മുരളി പെരുനെല്ലി എംഎൽഎ  സംസാരിച്ചു. 
പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പടവ് കമ്മിറ്റി ഭാരവാഹികൾ കലക്ടറെ വിവരം അറിയിച്ചു. പ്രതിസന്ധി മുതലെടുത്ത് കൊയ്ത്ത് യന്ത്ര കരാറുകാർ 2500 രൂപ വരെ മണിക്കൂറിന് ഈടാക്കുന്നതായും പരാതിയുണ്ട്‌.  കലക്ടർ ഷാനവാസ് കമ്പനിക്കാരെ വിളിച്ച്‌  നെല്ല് എടുക്കുന്നതിനും  തീരുമാനമാക്കി. കൊയ്ത്ത് മെതി യന്ത്രങ്ങൾ മണിക്കൂറിന് 2000 രൂപ  നിരക്കിൽ  നൽകണമെന്നും  തയ്യാറാകാത്ത വാഹന ഉടമകളുണ്ടെങ്കിൽ അറിയിക്കണമെന്നും അത്തരം വാഹനം പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും കലക്ടർ പറഞ്ഞു. ബുധനാഴ്ച രാവിലെ ചാലാടി പഴം കോളിലെ വിളവെടുപ്പിന് രണ്ട്‌ കൊയ്ത്ത് യന്ത്രങ്ങളും  പത്തിന് അരിമ്പൂർ പഞ്ചായത്തിലെ കോൾ പാടങ്ങളിലേക്കായി ആറ്‌ യന്ത്രങ്ങളും എത്തുമെന്നും വിളവെടുപ്പ് തീരും വരെ യന്ത്രങ്ങൾ അവിടെ  തുടരുമെന്നും കലക്ടർ ഉറപ്പ് നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻദാസ് അറിയിച്ചു.
പ്രധാന വാർത്തകൾ
 Top