28 May Thursday
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍

രണ്ടാംഘട്ടം 145.58 കോടി അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020
തൃശൂർ
സാമൂഹ്യ സുരക്ഷാ പെൻഷൻ രണ്ടാംഘട്ട പെൻഷൻ വിതരണത്തിനായി 145.58 കോടി രൂപ അനുവദിച്ചു. ആദ്യ ഘട്ടത്തിൽ 2019 ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷനാണ് വിതരണം ചെയ്തത്. രണ്ടാം ഘട്ടത്തിൽ 2019 ഡിസംബർ, 2020 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പെൻഷനും ഏപ്രിൽ മാസത്തിലെ പെൻഷൻ അഡ്വാൻസായുമാണ് നൽകുക. അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും ഇത് ലഭിക്കും.
2019 ഡിസംബർ 15ന് ശേഷം മസ്റ്റർ ചെയ്തവർക്കുള്ള 2019 ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ പെൻഷനും രണ്ടാംഘട്ടത്തിൽ അനുവദിച്ച് ഉത്തരവായിട്ടുണ്ട്. 2019 ഒക്ടോബർ, നവംബർ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നടത്തിയപ്പോൾ വിവാഹം/പുനർവിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം നൽകാത്തതിന്റെപേരിൽ പെൻഷൻ ലഭിക്കാതെ പോയവർക്കുള്ള പെൻഷനും ഇതോടൊപ്പം ലഭിക്കും. കർഷക ത്തൊഴിലാളി പെൻഷൻ 16.6 കോടിയും, വാർധക്യകാല പെൻഷൻ 70.63 കോടിയും, വികലാംഗ പെൻഷൻ 11.51 കോടി രൂപയും, അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ 4.92 കോടിയും, വിധവാ പെൻഷൻ 41.86 കോടിയും ഉൾപ്പെടെ ആകെ 145.58 കോടി രൂപയാണ് അനുവദിച്ചത്. ആദ്യഘട്ടത്തിൽ ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷനാണ് വിതരണം ചെയ്തത്. ആദ്യഘട്ടത്തിൽ ഇതുവരെ 96.66 ശതമാനം പെൻഷൻ വിതരണവും പൂർത്തിയാക്കി.
പ്രധാന വാർത്തകൾ
 Top