02 June Tuesday

വീടുകളില്‍ കൃഷിയിറക്കാൻ ഹെൽപ്പ്‌ ലൈനുകള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020
തൃശൂർ
കോവിഡ് ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സ്വന്തം വീടുകളിൽ ചെറുകൃഷിയിറക്കുന്നതിന്‌ ഹെൽപ്പ്‌ ലൈനുകൾ പ്രവർത്തനമാരംഭിച്ചു. 
മന്ത്രി വി എസ്‌ സുനിൽകുമാറിന്റെ നിർദേശപ്രകാരം കേരള കാർഷിക സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിലും ജില്ലാ കൃഷി വിജ്ഞാന കേന്ദ്രങ്ങളിലുമാണ്‌ ഹെൽപ്പ്‌ ലൈനുകൾ പ്രവർത്തനമാരംഭിച്ചത്‌. പുരയിട കൃഷി, പച്ചക്കറി കൃഷി, വെർട്ടിക്കൽ ഫാമിങ്, ടെറസിലെ കൃഷി എന്നിവ സംബന്ധിച്ച വിവരങ്ങൾ ഈ ഹെൽപ്പ്‌ ലൈൻ നമ്പറുകളിൽനിന്നും ലഭിക്കും. കൃഷി പരിപാലന മുറകളെക്കുറിച്ചുള്ള വീഡിയോകൾക്ക് കാർഷിക സർവകലാശാല വെബ് സൈറ്റ്(www.kau.in) അല്ലെങ്കിൽ വിജ്ഞാന വ്യാപനഡയറക്ടറേറ്റിന്റെ ഫേസ് ബുക്ക് പേജ് സന്ദർശിക്കുക. 
വിവിധ വിളകളുടെ ഉൽപ്പാദന പരിചരണമുറകൾ അറിയാൻ FEM@Mobile എന്ന ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺ ലോഡ്ചെയ്ത്‌  ഉപയോഗിക്കാം. കമ്യൂണിക്കേഷൻ സെന്റർ, വിജ്ഞാന വ്യാപന വിഭാഗം തൃശൂർ  : 9383457509. 
പ്രധാന വാർത്തകൾ
 Top