21 March Tuesday

കേന്ദ്ര വഞ്ചനയ്‌ക്കെതിരെ യുവജനരോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

ഡിവൈഎഫ്ഐ കൊടകര ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി എൻ വി വൈശാഖൻ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലച്ച്‌  സ്വകാര്യവൽക്കരണം  പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ  നയങ്ങൾക്കും  യുവജന വഞ്ചനയ്‌ക്കുമെതിരെ   ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ  കേന്ദ്ര സർക്കാർ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.  അദാനി ഗ്രൂപ്പിന്റെ ഷെയറുകൾ വാങ്ങി സഹായിക്കുന്ന കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളിൽ പ്രതിഷേധിക്കുക,  സുപ്രീംകോടതി  മേൽനോട്ടത്തിൽ അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുക എന്നീ ആവശ്യങ്ങളുമായി   ജില്ലയിൽ  18 ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ നടന്ന സമരത്തിൽ നുറുകണക്കിന്‌ യുവജനങ്ങൾ പങ്കെടുത്തു.
ജില്ലാ സെക്രട്ടറി എൻ വി വൈശാഖൻ കൊടകരയിലും   പ്രസിഡന്റ്‌  ആർ എൽ ശ്രീലാൽ കുന്നംകുളം വെസ്റ്റിലും  ട്രഷറർ കെ എസ്‌  സെന്തിൽകുമാർ ഒല്ലൂരിലും ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എസ്‌ റോസൽരാജ്‌ ചാലക്കുടിയിലും സുകന്യ ബൈജു പുഴയ്‌ക്കലിലും ഉദ്‌ഘാടനം ചെയ്‌തു.  ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ സി ആർ കാർത്തിക  ഇരിങ്ങാലക്കുടയിലും  എൻ ജി ഗിരിലാൽ മണ്ണുത്തിയിലും   സി എസ്‌ സംഗീത്‌ വള്ളത്തോൾ നഗറിലും ഉദ്‌ഘാടനം ചെയ്‌തു.  തൃശൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ  ഉദ്‌ഘാടനം ചെയ്‌തു. 
 മണലൂർ പി എച്ച്‌ നിയാസ്‌,  ചേലക്കര  എൻ അമൽ രാജ്‌, ചാവക്കാട്‌ ജാസിർ  ഇക്‌ബാൽ,  നാട്ടിക  എറിൻ ആന്റണി, മാള പി ഡി നെൽസൻ,  കൊടുങ്ങല്ലൂർ പി സി നിഖിൽ, വടക്കാഞ്ചേരി മൃദുല ദേവനന്ദൻ, കുന്നംകുളം ഈസ്‌റ്റ്  ജിഷ്‌ണു സത്യൻ,   ചേർപ്പ്‌ വിഷ്‌ണു പ്രഭാകർ  എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top