26 March Sunday

‘സസ്നേഹം’ സംരംഭം മാത്രമല്ല, 
ഈ മക്കൾക്ക്‌ തണൽ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

കേരള അഗ്രോ ഫുഡ്‌ പ്രോ പ്രദർശനത്തിൽ മുള്ളൂർക്കരയിലെ കാർമൽ മൗണ്ട്‌ സ്‌പെഷ്യൽ സ്‌കൂളിൽനിന്നുള്ള കുട്ടികൾ തയ്യാറാക്കിയ വിഭവങ്ങളു മായി

തൃശൂർ
‘തനിച്ചല്ല നിങ്ങൾക്കൊപ്പം ഞങ്ങളുമുണ്ട്’ എന്ന കരുതലുമായി ‘സസ്‌നേഹം’ ഗ്രൂപ്പുകാർ മികവ്‌ തുടരുന്നു. ഭിന്നശേഷിക്കാരായ മക്കൾക്ക്‌ സംരംഭം ഒരുക്കിനൽകി പൊതുസമൂഹത്തിന്റെ മുൻനിരയിലേക്ക്‌  നയിക്കുകയാണിവർ. കാർമൽ മൗണ്ട് വൊക്കേഷണൽ സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികൾ തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ കേരള അഗ്രോ ഫുഡ് പ്രോയിലും ശ്രദ്ധപിടിച്ചുപറ്റി. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച അഗ്രോ ഫുഡ് പ്രോയിലെ സ്റ്റാളിൽ നൊമ്പരങ്ങൾ എല്ലാം മറന്ന്‌ അവർ ഒത്തുചേർന്നു. കാർമൽ മൗണ്ട് വൊക്കേഷണൽ സെന്ററിന്റെ  സസ്നേഹം യൂണിറ്റ്  വ്യത്യസ്തമായ സംരംഭമാണ്. ഭിന്നശേഷിക്കാരെ ചേർത്തു പിടിച്ചാണ്‌  കൂട്ടായ്മ എന്നും മുന്നോട്ട് പോയത്. 
ഭിന്നശേഷിയുള്ള കുട്ടികളെ അടുത്തറിയുകയും അവരുടെ കഴിവ് മനസിലാക്കി  കൈപിടിച്ചു ചേർത്തുനിർത്തുകയുമാണ്‌. സംരംഭം തുടങ്ങുക മാത്രമല്ല,  വിജയത്തിലേക്ക് എത്തിക്കാനും ഇവർക്ക് സാധിച്ചുവെന്ന്‌ ഒരിക്കൽകൂടി തെളിയിക്കുന്നതാണ്‌ മേളയിൽ ഇവരുടെ സാന്നിധ്യം. മനുഷ്യ ശരീരത്തിലെ വിഷാംശങ്ങൾ കളയുക എന്ന ഉദ്ദേശ്യത്തോടെ കറ്റാർവാഴയുടെ ജെല്ലുക്കൊണ്ട് ജ്യൂസ്‌ നിർമിച്ചുനൽകിയാണ്‌ തുടക്കം. ആ സംരംഭത്തിന് വിപണിയിൽ അർഹമായ സ്ഥാനം കണ്ടെത്തി. കറ്റാർവാഴയ്‌ക്ക് പുറമെ മിക്‌സ്‌ചർ, ചുക്ക് കാപ്പിപ്പൊടി, ഗ്രീൻ ടീ തുടങ്ങിയ ഉൽപ്പന്നങ്ങളും ഇവർ വിപണിയിൽ ഇറക്കുന്നുണ്ട്. അഗ്രോ ഫുഡ് പ്രോയിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും ആവശ്യക്കാർക്ക് വിപണനം നടത്താനും സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണിവർ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top