29 March Wednesday

സേലം രക്തസാക്ഷി ദിനാചരണം 11ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023
തൃശൂർ  
സേലം രക്തസാക്ഷി ദിനാചരണവും കർഷക സംഘം അംഗത്വം ഏറ്റുവാങ്ങലും ശനിയാഴ്‌ച നടക്കും. 17 ഏരിയ കേന്ദ്രങ്ങളിലും രാവിലെ എട്ടിന് പുഷ്പാർച്ചന നടത്തി എഐകെഎസ് പതാക ഉയർത്തും.
വൈകിട്ട് അഞ്ചിന്‌  ഏരിയ കേന്ദ്രങ്ങളിൽ  രക്തസാക്ഷി അനുസ്‌മരണ യോഗങ്ങളും അംഗത്വം ഏറ്റുവാങ്ങലും സംഘടിപ്പിക്കും. തൃശൂരിൽ അനുസ്മരണ പ്രഭാഷണവും അംഗത്വം ഏറ്റുവാങ്ങലും സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എ സി മൊയ്തീൻ നിർവഹിക്കും. സംസ്ഥാന എക്സിക്യൂട്ടീവംഗം മുരളി പെരുനെല്ലി മണലൂരിലും ജില്ലാ സെക്രട്ടറി എ എസ് കുട്ടി കൊടകരയിലും സംസ്ഥാന കമ്മിറ്റിയംഗം പി കെ ഡേവിസ് മണ്ണുത്തിയിലും ജില്ലാ പ്രസിഡന്റ്‌  പി ആർ വർഗീസ് ചേർപ്പിലും ജില്ലാ ട്രഷറർ ടി എ രാമകൃഷ്ണൻ ചാലക്കുടിയിലും അനുസ്മരണ പ്രഭാഷണം നടത്തും. അനുസ്മരണ പരിപാടികളും അംഗത്വ പ്രവർത്തനവും വിജയിപ്പിക്കാൻ ജില്ലാ സെക്രട്ടറി എ എസ് കുട്ടിയും പ്രസിഡന്റ്‌ പി ആർ വർഗീസും അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top