Deshabhimani

ഭക്ഷ്യവിഷബാധയേറ്റ് മരണം: പാചകക്കാരൻ അറസ്റ്റിൽ

വെബ് ഡെസ്ക്

Published on Dec 07, 2024, 12:04 AM | 0 min read

കയ്പമംഗലം
പെരിഞ്ഞനത്ത്‌ കുഴിമന്തിയിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ പാചകക്കാരനെ അറസ്റ്റ് ചെയ്തു. പെരിഞ്ഞനം സെയിൻ ഹോട്ടലിലെ പാചകക്കാരൻ പശ്ചിമ ബംഗാൾ സ്വദേശി മജ്ഹാർ ആലമിനെ (28)യാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം മൂന്നായി. ഹോട്ടൽ നടത്തിപ്പുകാരായ റഫീക്ക്, അസ്ഫീർ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
 ഇക്കഴിഞ്ഞ മെയ് 23നായിരുന്നു കേസിനാസ്പദമായ സംഭവം. പെരിഞ്ഞനം കുറ്റിലക്കടവ് രായംമരക്കാർ വീട്ടിൽ ഉസൈബയാണ് വിഷബാധയേറ്റ് മരിച്ചത്. 250 ഓളം പേർക്ക്‌ അന്ന് ഭക്ഷ്യവിഷബാധയേറ്റിരുന്നു. സംഭവത്തിനുശേഷം ഹോട്ടൽ അടപ്പിച്ച്‌ നടത്തിപ്പുകാർക്കെതിരെ കേസെടുത്തിരുന്നു. കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ എം ഷാജഹാൻ, എസ്ഐമാരായ സൂരജ്,  ജെയ്സൺ, ബിജു, ജ്യോതിഷ് എന്നിവർ ചേർന്നാണ് പ്രതിയെ എറണാകുളത്ത്നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ്‌ ചെയ്തു.
 


deshabhimani section

Related News

0 comments
Sort by

Home