11 December Wednesday
പി വി അൻവറിന്റെ അതിക്രമം

താലൂക്കാശുപത്രിയിൽ എഫ്‌എസ്‌ഇടിഒ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ താലൂക്ക്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ. കെ ആർ സുനിൽകുമാർ സംസാരിക്കുന്നു

ചേലക്കര
ചേലക്കര താലൂക്ക്‌ ആശുപത്രിയിലേക്ക്‌ ഇരച്ചുകയറി ഡോക്ടർമാരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും രോഗികളെ വലയ്‌ക്കുകയും ചെയ്‌ത പി വി അൻവർ എംഎൽഎക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ എഫ്‌എസ്‌ഇടിഒ  നേതൃത്വത്തിൽ ആശുപത്രിക്കുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ വി പ്രഫുൽ ഉദ്‌ഘാടനം ചെയ്‌തു. കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി കെ പ്രമോദ്‌ അധ്യക്ഷനായി. 
താലൂക്ക്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ. കെ ആർ  സുനിൽകുമാർ, എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി വരദൻ, പ്രസിഡന്റ്‌ പി ബി ഹരിലാൽ,  ഡോ. എ എം അബ്ദുൾ ഷെരീഫ്‌, ജിയേഷ്‌ ജോസഫ്‌, എം പി സജീഷ്‌കുമാർ, പി രാജേഷ്‌, കെ സി സജൻ എന്നിവർ സംസാരിച്ചു. 
    ചൊവ്വാഴ്‌ച രാവിലെ 9.30ഓടെയാണ്‌ അൻവറും കോൺഗ്രസ്‌ വിമത സ്ഥാനാർഥി എൻ കെ സുധീറും സംഘം ചേർന്ന്‌ താലൂക്ക്‌ ആശുപത്രിയിലേക്ക്‌ ഇരച്ചുകയറിയത്‌. ഡോക്ടർമാരോടും ജീവനക്കാരോടും തട്ടിക്കയറി. ഒരു മണിക്കൂറിലേറെ ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top