02 December Monday
പൂരങ്ങൾക്ക്‌ പ്രതിസന്ധിയായി അമിക്കസ്‌ക്യൂറി റിപ്പോർട്ട്‌

ആനയെഴുന്നള്ളിപ്പിന്‌ 
കടമ്പകളേറെ

സ്വന്തം ലേഖികUpdated: Thursday Nov 7, 2024
തൃശൂർ
തൃശൂർ പൂരത്തിന്‌ തിരുവമ്പാടിക്കും പാറമേക്കാവിനും 15 ആനകൾ വീതം.  ചെമ്പൂത്ര വേലയ്‌ക്ക്‌ 50ഓളം ആനകൾ.. ആയിരംകണ്ണി പൂരത്തിന്‌ മുപ്പതോളം ആനകൾ..  പൂരത്തിനും വേലയ്‌ക്കും ആനകൾ നിരന്നുനിൽക്കുന്ന ഈ കാഴ്‌ച ഇനി പ്രതിസന്ധിയിലാകും.  ഹൈക്കോടതിയിൽ സമർപ്പിച്ച അമിക്കസ്‌ക്യൂറി റിപ്പോർട്ട്‌  നടപ്പായാൽ പൂരങ്ങൾക്കും  ഉത്സവങ്ങൾക്കും ആന എഴുന്നള്ളിപ്പ്‌ തടസ്സപ്പെടും. 
ആനകൾ തമ്മിൽ മൂന്ന്‌ മീറ്റർ അകലം വേണമെന്നാണ്‌ റിപ്പോർട്ടിലെ പ്രധാന ശുപാർശ തന്നെ. ഇത്‌ പാലിച്ച്‌ പൂരം നടത്താനാവാത്ത സ്ഥിതിയാണ്‌.  പരിമിതമായ സ്ഥലങ്ങളിലാണ്‌ പല ക്ഷേത്രങ്ങളിലും ആനയെഴുന്നള്ളിപ്പും മേളവും നടത്തുന്നത്‌. തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷണമായ കുടമാറ്റത്തിന്‌ 15 ആനകൾ നിരന്നുനിൽക്കുന്നത്‌ തെക്കേഗോപുരനടയുടെ മുന്നിലാണ്‌.  മൂന്ന്‌ മീറ്റർ അകലം പാലിച്ച്‌ ആനകളെ നിരത്താനുള്ള സ്ഥലം ഇവിടെയില്ല.  റിപ്പോർട്ടിലെ നിബന്ധനകൾ പാലിച്ച്‌   തൃശൂർ പൂരത്തിന്റെ തെക്കോട്ടിറക്കം,  കുടമാറ്റം,  മടത്തിൽവരവ്‌, ഇലഞ്ഞിത്തറമേളം എന്നിവ നടത്താനാവില്ല. ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ നടക്കുന്ന ആനയെഴുന്നള്ളിപ്പിനും ഈ മാനദണ്ഡം വെല്ലുവിളിയാകും. 
രണ്ട്‌ എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക്‌ 24 മണിക്കൂർ വിശ്രമം വേണമെന്ന നിബന്ധനയും  അപ്രായോഗികമാണ്‌. 36 മണിക്കൂർ നീണ്ട തൃശൂർ പൂരത്തിൽ ഈ നിർദേശം പാലിക്കണമെങ്കിൽ നിലവിലുള്ള ആനകളുടെ എണ്ണത്തിന്റെ ഇരട്ടി ആനകളെ  കൊണ്ടുവരേണ്ടി വരും. ആനകളുടെ ലഭ്യതയും പണച്ചെലവും പ്രതിസന്ധിയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top