05 December Thursday

സ്ത്രീകളെയും കുട്ടികളെയും 
ഉപദ്രവിച്ചയാള്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024
തൃശൂർ
നടുവിലാൽ ബസ് സ്റ്റോപ്പിന് സമീപം സ്ത്രീകളേയും കുട്ടികളേയും ഉപദ്രവിച്ചയാളെ തൃശൂർ ഈസ്റ്റ് പൊലീസ് പിടികൂടി.  ബുധൻ പകൽ അഞ്ചോടെയാണ് സംഭവം. നടപ്പാതയ്ക്ക് സമീപമിരുന്ന് അതുവഴി കടന്നുപോയ സ്ത്രീകളെയും കുട്ടികളെയുമാണ് ഇയാൾ ഉപദ്രവിച്ചത്.  സ്ത്രീകളെ കടന്നുപിടിച്ച് അവരുടെ കൈവശമുണ്ടായിരുന്ന വസ്തുക്കൾ വലിച്ചെറിഞ്ഞു. കുട്ടികളുടെയടക്കം മാല പൊട്ടിച്ചെടുത്ത് ലൈം​ഗീക ചുവയോടെ ആക്രോശിച്ചു. ഉപദ്രവത്തിനിരയായ മാധ്യമപ്രവർത്തക വിവരമറിയച്ചതിനെതുടർന്നാണ് പൊലീസെത്തി ഇയാളെ കൊണ്ടുപോയത്. ഇയാള്‍ക്ക് മാനസികാസ്വസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച  ഇയാളെ  മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top