23 September Wednesday
കാലവർഷം

മഴ, ചുഴലിക്കാറ്റ്‌ നാടെങ്ങും നാശം

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
 
തൃശൂർ>കാലവർഷം കനത്തതോടെ ജില്ലയിലെങ്ങും വ്യാപകനാശം. ചാലക്കുടിയിൽ വ്യാഴാഴ്‌ച രാവിലെയുണ്ടായ ചുഴലിക്കാറ്റിൽ നിരവധി മരങ്ങളും വൈദ്യുതിക്കാലുകളും  ഒടിഞ്ഞുവീണു. മരം വീണ് നിരവധി വീടുകൾ തകർന്നു. രണ്ട്‌ പേർക്ക്‌ പരിക്കേറ്റു. ചാലക്കുടി, പരിയാരം, കോടശേരി എന്നിവിടങ്ങളിലാണ്‌ ചൂഴലിക്കാറ്റ്‌ വീശിയത്‌. വീടിന്റെ മേൽക്കൂരയുടെ മുകളിൽ മരം വീണ്‌ തകർന്നാണ്‌‌ രണ്ടുപേർക്ക്‌ പരിക്കേറ്റത്‌. ഇവരെ ചാലക്കുടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ജി-ല്ലയു-ടെ വി-വി-ധ പ്രദേശങ്ങളിൽ അതി-ശക്തമാ-യ മഴയാണ്‌ രാവിലെ മുതൽ- പെയ്--തത്--.- ഒല്ലൂർ  പടവരാടുള്ള മരത്താക്കര സബ്‌‌ സ്‌റ്റേഷനിലെ ഹൈപവർ ഫീഡറിലേക്ക്‌ മരംവീണു. ഫീഡർ ഭാഗികമായി തകർന്നു. വ്യാഴാഴ്‌ച വൈകിട്ടും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായില്ല. കനത്തമഴയിൽ തീരദേശത്ത്‌ പലയിടത്തും വെള്ളം കയറി. കഴിഞ്ഞ ദിവസമുണ്ടായ മഴയിലും കാറ്റിലും ജില്ലയിൽ നിരവധിയിടങ്ങളിൽ വ്യാപക കൃഷിനാശം  സംഭവിച്ചിരുന്നു.
 
 മരങ്ങൾ വീണും വൈദ്യുതിക്കാലുകൾ മറിഞ്ഞും നിരവധി പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലായി.  മലയോര മേഖലകളിൽ  മണ്ണിടിച്ചിൽ ഭീതി നിലനിൽക്കുന്നുണ്ട്‌. പുതുക്കാട്‌ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം‌ ഉണ്ടായി. പുതുക്കാട്‌ പൊലീസ്‌ സ്‌റ്റേഷന്‌ സമീപം തേക്ക്‌ മരംവീണ്‌ ട്രാൻസ്‌ഫോമർ തകർന്നു. ആമ്പല്ലൂർ, കല്ലൂർ റോഡിലേക്ക്‌ മരം വീണ്‌ ഗതാഗതം തടസ്സപ്പെട്ടു. അഗ്നിശമന സേന മരം മുറിച്ച്‌ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ന്യൂ-നമർ-ദം ഉയർന്നാൽ മധ്യ- കേരളത്തി-ൽ കനത്ത മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.
 
വെള്ളി, ശനി ദിവസങ്ങളിൽ ജില്ലയിൽ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. എങ്കിലും, നിലവിൽ - ഉൽക്കണ്-ഠപ്പെടേണ്ട സാ-ഹചര്യ-ങ്ങളി-ല്ലെന്ന്- ജില്ലാ ഭരണാധികാരികൾ പറഞ്ഞു.- മഴയെയും വെള്ളക്കെട്ടിനേയും അതിജീവിക്കാനുള്ള അവശ്യ-മാ-യ മു-ന്നൊ-രു-ക്കം- നടത്തി-യി-ട്ടു-ണ്ടെന്നും- ജില്ലാ ഭരണാധികാരികൾ- വ്യ-ക്തമാ-ക്കി.- ജലനിരപ്പ്‌ ഉയർന്നതിനെ തുടർന്ന്‌ പൂമല ഡാമിൽ ഒന്നാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
 
ഡാമിൽ ജലനിരപ്പ് വ്യാഴാഴ്ച രാവിലെ 27 അടിയായതിനെ തുടർന്ന് ഒന്നാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.  28 അടിയായി ഉയർന്നാൽ ഷട്ടറുകൾ തുറക്കാനാണ്  കലക്ടറുടെ ഉത്തരവ്. 29 അടിയാണ് പരമാവധി ജലനിരപ്പ്. ഷട്ടറുകൾ ഏതു സമയവും തുറക്കാമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും  കലക്ടർ അറിയിച്ചു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top