19 September Saturday

കൂറ്റൻ മരംവീണ്‌ 11 കെവി ഫീഡർ തകർന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
ഒല്ലൂർ
 മഴയിലും കാറ്റിലും കൂറ്റൻ മരം വീണ് 11 കെവി ഹൈടെൻഷൻ ഫീഡറുകൾ തകർന്നു.   വൈദ്യുതി ബന്ധം നിലച്ചു. ഗതാഗതവും  മുടങ്ങി.
മരത്താക്കര കെഎസ്ഇ ബി സബ് സ്റ്റേഷന്റെ  ഹൈ പവർ ഫീഡറാണ് തകർന്നത്. വ്യാഴാഴ്ച രാവിലെ പത്തിന്‌  ഒല്ലൂർ -  പടവരാട് റോഡിൽ ജോതി വളവിലാണ്  സംഭവം. 
റോഡിന്റെ അരികിൽ നിന്നിരുന്ന  പഴക്കമുള്ള കൂറ്റൻ മാവ് കടപുഴകി മറിഞ്ഞ്   ഫീഡറുകളിലേക്കും  വൈദ്യൂതിത്തൂണുകളിലേക്കും വീഴുകയായിരുന്നു. 
സബ് സ്റ്റേഷന്റെ  എ ബി സ്വിച്ചുകളും  തകർന്നു.  കുരിയച്ചിറ, കൂർക്കഞ്ചേരി , നടത്തറ സെക്ഷനിലേക്കുള്ള എ ബി സ്വിച്ചുകളാണ് തകർന്നത്. മറ്റു ഉപകരണങ്ങൾക്ക് കേട്പാടുകൾ സംഭവിച്ചിട്ടുണ്ട്. വൈകിട്ട് വരെ ഗതാഗതം തടസ്സപ്പെട്ടു. മരത്താക്കര മേഖലയിലെ പല സ്ഥലങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. തൃശൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി മണിക്കൂറുകൾ എടുത്താണ് മരം മുറിച്ചുമാറ്റിയത്. 
ചീഫ് വിപ്പ് കെ രാജൻ, ജില്ലാ കലക്ടർ ഷാനവാസ്, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌ മിനി ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി. വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായി ഒല്ലൂർ - പടവരാട് - കുട്ടനെല്ലൂർ റോഡിൽ നിരവധി മരങ്ങൾ നിൽക്കുന്നുണ്ട്.  അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റുമെന്ന് കലക്ടർ അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top