28 September Monday

14 വീടുകൾ ഭാഗികമായി തകർന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
തൃശൂർ
 ശക്തമായ മഴയിലും കാറ്റിലും 14 വീടുകൾ ഭാഗികമായി തകർന്നു.  ഏകദേശം അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടമാണ്‌  ജില്ലയിൽ രേഖപ്പെടുത്തിയത്‌.  ചെന്ത്രാപ്പിന്നി മാരാത്ത് വീട്ടിൽ സരസ്വതിയുടെ വീടിനുമുകളിൽ മരം വീണു. മനവലശേരി താണിശേരി തങ്കമണി, പുല്ലൂറ്റ് കേയ്പറമ്പിൽ സന്തോഷ്, അളഗപ്പനഗർ ചേലൂക്കാരൻ സന്തോഷ്, പൊറത്തിശേരി ഒന്നാം വാർഡിൽ പരന്തര ആശാലത, വൈപ്പിൻകാട്ടിൽ നിസാർ, എസ്എൻ പുരം സജിന, മനവലശേരി നീറോലി ലോഹിതാക്ഷൻ എന്നിവരുടെ വീടിനു മരം വീണാണ് ഭാഗികമായ നാശനഷ്ടം സംഭവിച്ചത്. ചാലക്കുടി പരിയാരം പഞ്ചായത്തിൽ വീശിയടിച്ച കാറ്റിലും മഴയിലുമായി നാലുവീടുകൾ തകർന്നു. ജില്ലയിൽ കന്നത്ത മഴയും കാറ്റും ആഞ്ഞടിക്കാൻ സാധ്യതയുള്ളത് കണക്കിലെടുത്ത് ദുരന്തനിവാരണസേനയുടെ ഒരു യൂണിറ്റിനെ രമവർമപുരം ക്യാമ്പിൽ ഒരുക്കിനിർത്തിയിട്ടുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top