25 September Friday

ചാലക്കുടിയിൽ ചുഴലി: - വ്യാപക നാശം

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

 

ചാലക്കുടി
ചാലക്കുടിയുടെ കിഴക്കൻ ഭാഗങ്ങളിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശം.കോടശേരി, പരിയാരം പഞ്ചായത്തുകളിലാണ് കാറ്റ് പ്രധാനമായും ബാധിച്ചത്.പരിയാരം പഞ്ചായത്തിലെ മോതിരക്കണ്ണി, കൊന്നക്കുഴി, കാഞ്ഞിരപ്പിള്ളി ഭാഗങ്ങളിൽ     മരങ്ങൾ   വീണു. വൈദ്യുതി പോസ്റ്റുകളും നിലംപൊത്തി. കൊന്നക്കുഴിയിൽ ഇലഞ്ഞിക്കൽ ഷാജുവിന്റെ വീടിനു മുകളിലേക്ക് തെങ്ങ് വീണ് വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന ഷാജുവിനും മകൻ ജെറിക്കും പരിക്കേറ്റു.രണ്ട് പേരേയും ചാലക്കുടി ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പിള്ളി പുലിക്കുന്നത്ത് മനോജിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നു പോയി. മോതിരക്കണ്ണിയിൽ പെരുമ്പിള്ളിക്കാടൻ ബാബുവിന്റെ വീടിനു മുകളിലേക്ക് ജാതിമരം ഒടിഞ്ഞ് വീണ് വീടിന്റെ സൺ ഷെയ്ഡിന് വിള്ളൽ വീണു. തട്ടാശേരി ഷാജിയുടെ കാറിനു മുകളിലേക്ക് മരം വീണു. യൂജിൻ മോറോലിയുടെ വീടിനടുത്ത് നിൽക്കുന്ന തേക്ക് മരം കഴപുഴകി മറിഞ്ഞു. പോട്ടശേരി മുകുന്ദൻ, ചക്കല മറ്റത്തി ദേവസി എന്നിവരുടെ ജാതി മരങ്ങളും വാഴകളും കാറ്റിൽ ഒടിഞ്ഞു വീണു.മോതിരക്കണ്ണി പള്ളിക്ക്.മുൻ വശത്ത് നിന്നിരുന്ന കൂറ്റൻ മാവിന്റെ കൊമ്പ് ഒടിഞ്ഞുവീണു. 15 ഇലക്ട്രിക് പോസ്റ്റുകൾ മറിഞ്ഞു.മരങ്ങൾ വീണ് റോഡിൽ മണിക്കുറുകളോളം ഗതാഗതം തടസ്സപ്പെട്ടു.കോടശേരി പഞ്ചായത്തിലെ കുറ്റിച്ചിറ, നായരങ്ങാടി ഭാഗത്തും കാറ്റിൽ നാശനഷ്ടങ്ങളുണ്ടായി. കോടശേരി ഭാഗത്ത് പത്തോളം ഇലക്ട്രിക് പോസ്റ്റുകൾ മറിഞ്ഞു.ഈ പ്രദേശങ്ങളിൽ വ്യാപകമായി വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. കാറ്റിനോടൊപ്പം ശക്തമായ മഴയും ഉണ്ടായി. നാശനഷ്ടങ്ങൾ ഉണ്ടായ സ്ഥലങ്ങളിൽ പരിയാരം പഞ്ചായത്ത് പ്രസിഡന്റ്‌ ജനീഷ് പി ജോസ്, കോടശേരി പഞ്ചായത്ത് പ്രസിഡന്റ്‌ ഉഷ ശശിധരൻ എന്നിവർ സന്ദർശിച്ചു.   നഷ്ടം കണക്കാക്കി   സഹായം ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് ബി ഡി ദേവസി എംഎൽഎ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top