19 September Thursday
എല്‍ഡിഎഫ് മാര്‍ച്ച്

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019
തൃശൂർ
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ ഏജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധം അലയടിച്ചു. ഇടത്തരം, ദരിദ്രവിഭാഗത്തെ അവഗണിച്ച്, കോർപറേറ്റുകളെ പിന്താങ്ങുന്ന  കേന്ദ്രബജറ്റിനെതിരെയുള്ള എൽഡിഎഫ് പ്രക്ഷോഭത്തിൽ ആയിരങ്ങൾ അണിനിരന്നു.  സിപിഐ  അസി. സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് ജില്ലാ കൺവീനർ കെ രാധാകൃഷ്ണൻ അധ്യക്ഷനായി. 
രാവിലെ തേക്കിൻകാട്  തെക്കേ ഗോപുരനടയിൽ നിന്ന്‌ ആരംഭിച്ച മാർച്ചിൽ മോഡിസർക്കാരിന്റെ  വർഗീയ ഫാസിസത്തിനെതിരെ മുദ്രാവാക്യങ്ങളുയർന്നു. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്, ചീഫ് വിപ്പ് കെ രാജൻ, പി കെ ബിജു, സി ആർ വത്സൻ, പി ടി അഷറഫ്, എം പി പോളി, ടി കെ ഉണ്ണികൃഷ്ണൻ, അജി ഫ്രാൻസിസ്, ബി ഷൈജു, മുഹമ്മദ് ചാമക്കാല, ജോൺ കാഞ്ഞിരത്തിങ്കൽ എന്നിവർ സംസാരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്  സ്വാഗതവും ഷീല വിജയകുമാർ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top