18 September Wednesday

കേളിത്തോടിന്റെ ബണ്ട് റോഡ് ഇടിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019
പുതുക്കാട്
ആമ്പല്ലൂരിൽ കേളിത്തോടിന്റെ ബണ്ട് റോഡ് ഇടിഞ്ഞു. കേളി - കാര റോഡിൽ പത്ത് മീറ്ററിലേറെയാണ് റോഡിന്റെ ഓരം ഇടിഞ്ഞത്. കരിങ്കൽകെട്ടി നിർമിച്ച ഭാഗം പൂർണമായും തോട്ടിലേക്ക് പതിച്ചു. റോഡ് ഭാഗികമായി തകർന്നതോടെ ഗതാഗതം അപകടാവസ്ഥയിലായി. 
മാസങ്ങൾക്കുമുമ്പ്‌ തോടിന്റെ ബണ്ട് തകർന്നുവീണിരുന്നു. വീതി കുറഞ്ഞ റോഡിന്റെ ഓരം പല ഘട്ടങ്ങളിലായി ഇടിഞ്ഞതോടെ അപകട ഭീതിയിലാണ് നാട്ടുകാർ.
പ്രധാന വാർത്തകൾ
 Top