12 August Wednesday

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ തൃശൂർ പോസ്‌റ്റോഫീസിനു മുന്നിൽ നടന്ന പ്രതിഷേധം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ

ദേശീയ സമ്പാദ്യ പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഏജന്റുമാർ പ്രതിഷേധം നടത്തി. മഹിളാ പ്രധാൻ ഏജന്റുമാരെ തപാൽ വകുപ്പിന് കീഴിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ആർഡി അക്കൗണ്ടുകളുടെ പിഴപ്പലിശ ഡിസംബർ 31 വരെ ഒഴിവാക്കുക, ദേശീയ സമ്പാദ്യപദ്ധതിയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധസമരം. തൃശൂർ ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നടന്ന പ്രതിഷേധസമരം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ കണ്ണൻ ഉദ്ഘാടനം ചെയ്തു. എൻഎസ്എഎ സംസ്ഥാന കമ്മിറ്റി അംഗം കെ വി ദീപ അധ്യക്ഷയായി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top