16 July Thursday
വൈദ്യുതി മേഖല സ്വകാ-ര്യ-വൽക്ക-ര-ണം

കേന്ദ്രത്തിനെതിരെ വയറിങ്‌ തൊഴിലാളി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Jun 7, 2020
തൃശൂർ
വൈദ്യുതി മേഖല ഉൾപ്പെടെയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിനെതിരെ ഇലക്ട്രിക്കൽ വയർമെൻ ആൻഡ്‌ സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള(സിഐടിയു) ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. 
കൊടുങ്ങല്ലൂരിൽ സിഐടിയു ജില്ലാ ജോ. സെക്രട്ടറി എ എസ് സിദ്ധാർഥൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി എം ജി കിരൺ അധ്യക്ഷനായി. എസ് എൻ പുരത്ത് എ പി ജയരത്നം ഉദ്ഘാടനം ചെയ്തു. വി എസ് സുഭാഷ് അധ്യക്ഷനായി. മതിലകത്ത് ടി എസ് ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. കെ കെ സജീവൻ അധ്യക്ഷനായി. മേത്തലയിൽ വി കെ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം കെ പ്രതാപൻ അധ്യക്ഷനായി. പെരിഞ്ഞനത്ത് അൻസാർ ഉദ്ഘാടനം ചെയ്തു. വി എ സുധീർ അധ്യക്ഷനായി. എറിയാട് ടി കെ റാഫി ഉദ്ഘാടനം ചെയ്‌തു. സാദത്ത് അധ്യക്ഷനായി. 
കുന്നംകുളത്ത് സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം കെ എഫ് ഡേവിസ് ഉദ്ഘാടനം ചെയ്തു. പെരുമ്പിലാവിൽ പി ഐ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നൗഷാദ് അധ്യക്ഷനായി. പഴഞ്ഞിയിൽ ബാബു പുലിക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രേമ വൽസലൻ അധ്യക്ഷയായി. ഒല്ലൂരിൽ സിഐടിയു ഏരിയ പ്രസിഡന്റ് സി എസ് സുദർശനൻ ഉദ്ഘാടനം ചെയ്തു. ജിന്റോ ആന്റണി മോഴിപറമ്പിൽ അധ്യക്ഷനായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top