15 July Wednesday
സുഭിക്ഷ കേരളം പദ്ധതി തുടങ്ങി

പെരുംതോടിന്റെ കരകളിൽ ഫലവൃക്ഷങ്ങൾ നിറയും

വെബ് ഡെസ്‌ക്‌Updated: Sunday Jun 7, 2020

കൊടുങ്ങല്ലൂർ

പെരുംതോടിന്റെ കരകളിൽ ഫലവൃക്ഷത്തൈകൾ നട്ട് സുഭിക്ഷ കേരളം പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കം. സംസ്ഥാനത്ത് ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കുന്ന ഏറ്റവും വലിയ തോടായ വലിയതോട്-പെരുംതോടിന്റെ ഇരുകരകളിലും ഫലവൃക്ഷത്തൈകൾ നട്ട്  മന്ത്രി എ സി മൊയ്തീൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം പഞ്ചായത്ത് മുതൽ എറിയാട് പഞ്ചായത്ത് വരെ പെരുംതോടിന്റെ  ഇരുകരകളിലും 7000 ഇനം ഫലവൃക്ഷത്തെകളാണ് വച്ചുപിടിപ്പിക്കുന്നത്. വനംവകുപ്പാണ് തൈകൾ നൽകിയത്. തോടിന്റെ ഇരുവശങ്ങളിലും അഞ്ച്‌ മീറ്റർ ദൂരം ഇടവിട്ട് പേര, റംബൂട്ടാൻ, സീതപ്പഴം, ചാമ്പ, മാതളം, ഞാവൽ, നെല്ലി, നാരകം, പ്ലാവ്, ഇലഞ്ഞി, പുളി, വുഡ് ആപ്പിൾ, പീനട്ട് ബട്ടർ തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് വച്ചു പിടിപ്പിക്കുന്നത്.  തൊഴിലുറപ്പ് തൊഴിലാളികളുടെ മേൽനോട്ടത്തിലാണ് നടീൽ. ഫലവൃക്ഷത്തൈകളുടെ സംരക്ഷണം ഇവർക്കായിരിക്കും.  വനംവകുപ്പ്, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.  ഇ ടി ടൈസൺ എംഎൽഎ അധ്യക്ഷനായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top