04 July Saturday

മുത്തുമല ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി യാഥാർഥ്യമായി

വെബ് ഡെസ്‌ക്‌Updated: Sunday Jun 7, 2020

 

വരന്തരപ്പിള്ളി  
കുറുമാലിപ്പുഴയുടെ തീരത്തുള്ള ഉയർന്ന പ്രദേശമായ മുപ്ലിയം മുത്തുമലയിൽ കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ജലസേചന പദ്ധതി യാഥാർഥ്യമായി. കുറുമാലിപ്പുഴ  ജലസമൃദ്ധിയായി ഒഴുകുമ്പോഴും മുത്തുമലയിലെ കുടുംബങ്ങൾ ജലത്തിനായി ദുരിതമനുഭവിക്കുകയായിരുന്നു. 1990ലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ  പദ്ധതി നീണ്ടുപോവുകയായിരുന്നു. 
കൊടകര ബ്ലോക്ക് പഞ്ചായത്ത്, വരന്തരപ്പിള്ളി പഞ്ചായത്ത് എന്നിവയുടെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതിയുടെ നിർവഹണം. കുറുമാലിപ്പുഴയിൽ പമ്പ് ഹൗസ് സ്ഥാപിച്ച് മുത്തുമലയിലേക്ക്‌ വെള്ളം എത്തിക്കുന്നതാണ് സംവിധാനം. ഇത്‌ പതിനാലാം വാർഡിലെ പകുതിയോളം കുടുംബങ്ങൾക്ക് ഗുണകരമാകും. രണ്ടാം ഘട്ടത്തിൽ വെള്ളാരംകുന്ന്, നെല്ലിക്കുന്ന് മേഖലയിലേക്കും വെള്ളമെത്തും.     
പദ്ധതിയുടെ  ഉദ്ഘാടനം മന്ത്രി സി രവീന്ദ്രനാഥ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കലാപ്രിയ സുരേഷ് അധ്യക്ഷയായി.
പ്രധാന വാർത്തകൾ
 Top