കേന്ദ്രത്തിന് താക്കീതായി എൽഡിഎഫ് മാർച്ച്
തൃശൂർ
മുണ്ടക്കൈ ഉരുൾപൊട്ടലിൽ കേരളത്തിന് അർഹമായ സഹായം നിഷേധിക്കുന്ന കേന്ദ്ര സർക്കാരിന്റെ വിവേചനത്തിനെതിരെ എൽഡിഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൃശൂർ ഏജീസ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. നൂറുകണക്കിനാളുകൾ മാർച്ചിൽ പങ്കാളിയായി. തൃശൂർ തെക്കേ ഗോപുരനടയിൽ നിന്ന് മാർച്ച് ആരംഭിച്ചു. കേരളത്തിന് അർഹമായ സഹായം നിഷേധിക്കുന്ന ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിനെതിരായ ശക്തമായ താക്കീതായി സമരം മാറി. സിപിഐ കേന്ദ്ര എക്‌സിക്യൂട്ടീവംഗം കെ പി രാജേന്ദ്രൻ ധർണ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് അധ്യക്ഷനായി.
എൽഡിഎഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾ ഖാദർ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് അഡ്വ. സി ടി ജോഫി, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി എ വി വല്ലഭൻ, ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മൊറേലി, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗോപിനാഥൻ തറ്റാട്ട്, കേരള കോൺഗ്രസ് (സ്‌കറിയ) ജില്ലാ പ്രസിഡന്റ് പോൾ എം ചാക്കോ, കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് ഷൈജു ബഷീർ, നാഷണൽ ലീഗ് ജില്ലാ പ്രസിഡന്റ് ഹൈദ്രോസ് തങ്ങൾ, ഐഎൻഎൽ ജില്ലാ ട്രഷറർ ആർ പി റഷീദ്, കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് സി ആർ വത്സൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ എന്നിവർ സംസാരിച്ചു.
0 comments