Deshabhimani

3 റെയില്‍വേ മേല്‍പ്പാലങ്ങള്‍കൂടി വരുന്നു

വെബ് ഡെസ്ക്

Published on Dec 05, 2024, 11:38 PM | 0 min read

തൃശൂർ
ജില്ലയിൽ മൂന്ന് റെയിൽവേ മേൽപ്പാലങ്ങൾ കൂടി വരുന്നു. ​ഗതാ​ഗതത്തിരക്ക് കൂടുതലുള്ള റെയിൽവേ ഗേറ്റുകളിൽ സ്വന്തം ചെലവിൽ മേൽപ്പാലങ്ങൾ നിർമിക്കാനുള്ള റെയിൽവേയുടെ പുതിയ നയത്തിന്റെ ഭാ​ഗമായാണിത്. വടക്കാഞ്ചേരിക്കടുത്തുള്ള പാർളിക്കാട്, പുതുക്കാടിനടുത്തുള്ള തൊറവ്, ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള കേരള ഫീഡ്‌സ് എന്നീ റെയിൽവേ ഗേറ്റുകളാണ് പുതിയതായി റെയിൽവേ ഏറ്റെടുത്തിട്ടുള്ളത്. ഇവിടങ്ങളിൽ രണ്ടുവരി ഗതാഗതത്തിനുള്ള മേൽപ്പാലം നിർമിക്കാനുള്ള രൂപരേഖയും വിശദ പദ്ധതി രേഖയും തയ്യാറാക്കാൻ ദർഘാസ് തിരുവനന്തപുരം ഡിവിഷൻ ക്ഷണിച്ചു. എട്ടുമാസമാണ് കരാര്‍ കാലാവധി.
 


deshabhimani section

Related News

0 comments
Sort by

Home