വെള്ളിക്കുളങ്ങര
പ്രസന്റേഷന് കോണ്‍വെന്റ് ഹൈസ്കൂള്‍ പിടിഎയുടെ ആഭിമുഖ്യത്തിൽ പ്രസന്റേഷൻ എവർ റോളിങ് ട്രോഫിക്കും ദേവസ്യ പ്ലാക്കൂട്ടം മെമ്മോറിയൽ എവർ റോളിങ് ട്രോഫിക്കുമായുള്ള 22–-ാമത് അഖില കേരള ഇന്റര്‍ സ്കൂള്‍ വോളിബോള്‍ ടൂര്‍ണമെന്റ് (പെൺകുട്ടികൾ) ആരംഭിച്ചു. ജൂനിയർ ഇന്ത്യൻ വോളിബോൾ പരിശീലകൻ ബിജോയ് ബാബു ഉദ്ഘാടനം ചെയ്തു.
എഫ്സിസി പ്രൊവിൻഷ്യൽ സുപ്പൂരിയർ സിസ്റ്റർ ലില്ലി മരിയ അധ്യക്ഷയായി. സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലിസ്മിൻ, വോളിബോൾ അസോ. സെക്രട്ടറി ജോഷി ജോർജ്, ഫാ. സേവിയർ കോഴികോട്ട, സംസ്ഥാന വോളിബോൾ അസോ. ജോയിന്റ് സെക്രട്ടറി പി ശശിധരൻ പനമ്പിള്ളി, എംപിടിഎ പ്രസിഡന്റ് മാജിത സുഹൈബ് എന്നിവർ സംസാരിച്ചു. ആതിഥേയർ ഉൾപ്പെടെ എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് ചൊവ്വാഴ്ച സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..