28 January Friday

മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

ചാലക്കുടി

അതിരപ്പിള്ളി റോഡിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. അതിരപ്പിള്ളി എസ് കർവിന് സമീപമാണ് റോഡിന് കുറുകെ മരം കടപുഴകി വീണത്. അതിരപ്പിള്ളിയിൽ ഞായറാഴ്ച സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.  മരം വീഴുന്ന സമയം അതുവഴി വാഹനങ്ങൾ കടന്ന് പോകാതിരുന്നതിനാൽ  അപകടം ഒഴിവായി.  രണ്ട് ഇലക്‌ട്രിക് പോസ്റ്റുകളും തകർന്നു. അര മണിക്കൂറോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പിന്നീട് മരച്ചില്ലകൾ വെട്ടി മാറ്റി ഒറ്റവരിയായി ഗതാഗതം പുനസ്ഥാപിച്ചു. 7.30ഓടെയാണ്   പൂർണമായും പുനഃസ്ഥാപിച്ചത്.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top