തൃശൂർ
ഗവ. എൻജിനിയറിങ് കോളേജിലെ സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗം ‘വികസനം പ്ലാനിങ്ങിലൂടെ’ എന്ന വിഷയത്തിൽ ബുധനാഴ്‌ച രാവിലെ 9.30ന് കോളേജിലെ ഗ്ലോറിയ സ്മാരക ഹാളിൽ ശിൽപ്പശാല നടത്തും. അമൃത് സിറ്റി പദ്ധതിയുടെ കീഴിൽ കോർപറേഷനുവേണ്ടി ഉണ്ടാക്കിയ ജിഐഎസ് അധിഷ്ഠിത മാസ്റ്റർ പ്ലാനിന്റെ ഡ്രാഫ്റ്റ് സംബന്ധിച്ചാണ് സംവാദം.
സംവാദത്തിൽ ഉയരുന്ന വിദഗ്ധാഭിപ്രായങ്ങളും മറ്റും ക്രോഡീകരിച്ച് ബന്ധപ്പെട്ട വിഭാഗത്തിനും കോർപറേഷൻ അധികൃതർക്കും കൈമാറുമെന്ന് പ്രിൻസിപ്പൽ ഡോ. കെ പി സതീഷ്, ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗം മേധാവി സി എ ബിന്ദു, സനു തെക്കത്ത്, എ ഗീത, ആൽബിൻ മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..