16 July Thursday

തണലൊരുക്കിയും സിപിഐ എം മാതൃക

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

വാണിയമ്പാറയിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ വൃക്ഷത്തൈ നട്ട്‌ ഉദ്‌ഘാടനം ചെയ്യുന്നു

 തൃശൂർ

ജൈവ വൈവിധ്യത്തിന്റെ സംരക്ഷണത്തിനും മനുഷ്യരാശിയുടെ അതിജീവനത്തിനുമായി പരിസ്ഥിതി ദിനത്തിൽ സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെമ്പാടും ആയിരക്കണക്കിന്‌ ഇടങ്ങളിൽ വൃക്ഷത്തൈ നട്ടു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയോട് ചേർന്നാണ് തൈ നടീൽ പരിപാടി‌. പാർടി ഘടകങ്ങൾ തൈകളുടെ പരിപാലനവും ഏറ്റെടുക്കും. പാർടി ഓഫീസ് കോമ്പൗണ്ടുകളിലും പാർടി അംഗങ്ങളുടേയും പ്രവർത്തകരുടേയും വീട്ടുവളപ്പിലുമാണ് തൈ നട്ടത്‌. 
ജില്ലാതല ഉദ്ഘാടനം തൃശൂർ ശക്തൻ നഗറിൽ മന്ത്രി എ സി മൊയ്തീൻ നിർവഹിച്ചു. ജില്ലാ സെക്രട്ടറി എം എം വർഗീസ് മണ്ണുത്തി ഏരിയയിലെ വാണിയമ്പാറയിൽ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ ആർ ബാലൻ ഇരിങ്ങാലക്കുടയിലും പി കെ ബിജു കുന്നംകുളത്തും മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഒല്ലൂരിലും നടീൽ ഉദ്ഘാടനം ചെയ്‌തു.
ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ് ചാലക്കുടിയിലും മുരളി പെരുനെല്ലി എംഎൽഎ- മണലൂരിലും കെ കെ രാമചന്ദ്രൻ കൊടകരയിലും കെ വി അബ്ദുൾഖാദർ എംഎൽഎ ചാവക്കാടും സേവ്യർ ചിറ്റിലപ്പിള്ളി വടക്കാഞ്ചേരിയിലും പി കെ ഡേവിസ് മാളയിലും പി കെ ഷാജൻ- ചേർപ്പിലും ബാബു എം പാലിശേരി- പുഴയ്ക്കലിലും ഉദ്‌ഘാടനം ചെയ്‌തു. 
ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി കെ വാസു- ചേലക്കരയിലും  മേരി തോമസ് നാട്ടികയിലും കെ ആർ വിജയ- കൊടുങ്ങല്ലൂരിലും കെ വി ഹരിദാസ്‌ തൃശൂർ കണ്ണംകുളങ്ങരയിലും വൃക്ഷത്തൈകൾ നട്ടു.
പ്രധാന വാർത്തകൾ
 Top