26 May Tuesday
മറവാഞ്ചേരിയിൽ വാഴകൾ ഒടിഞ്ഞു

മഴയും കാറ്റും പുതുക്കാട് മേഖലയിൽ നാശം വിതച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020

മറവഞ്ചേരിയിൽ വാഴകൾ ഒടിഞ്ഞ നിലയിൽ

പുതുക്കാട്
ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും പുതുക്കാട് മേഖലയിൽ വ്യാപക നാശനഷ്ടം. ലോക്ക്ഡൗണിന്റെ ഭാഗമായി പുതുക്കാട് സെന്ററിൽ പൊലീസ് സ്ഥാപിച്ച താൽക്കാലിക ചെക്‌പോസ്റ്റ് കാറ്റിൽ പറന്നുപോയി. വാഹന പരിശോധനയ്‌ക്കായി ദേശീയപാതയുടെ ഇരുഭാഗങ്ങളിലും സ്ഥാപിച്ച ഷാമിയാന ടെൻഡുകളാണ് പറന്നുപോയത്. ആമ്പല്ലൂരിൽ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു. പാലിയേക്കര ടോൾ പ്ലാസയ്‌ക്ക് സമീപം കൂറ്റൻ ഫ്ലക്സ് ബോർഡ് ദേശീയപാതയിലേക്ക് മറിഞ്ഞുവീണു.  ദേശീയപാതയിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. പുതുക്കാട് കണ്ണമ്പത്തൂരിൽ മരം കടപുഴകി വീണ് വൈദ്യുത പോസ്റ്റ് തകർന്നു. 
ചെങ്ങാലൂർ മറവാഞ്ചേരിയിൽ കാറ്റിൽ നിരവധി വാഴകൾ ഒടിഞ്ഞുവീണു. പല ഭാഗത്തും മരങ്ങൾ വൈദ്യുതിക്കമ്പിയിൽ വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
പ്രധാന വാർത്തകൾ
 Top