26 May Tuesday
വാറ്റ് ഉപകരണങ്ങളും ചാരായവും പിടിച്ചെടുത്തു

വ്യാജവാറ്റ്: 3 ബിജെപി പ്രവർത്തകർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020
കുന്നംകുളം
ചൊവ്വന്നുർ മീമ്പി കുളത്തിനു സമീപം ആളൊഴിഞ്ഞ പറമ്പിൽ വ്യാജ വാറ്റ് നടത്തിയിരുന്ന മൂന്ന്‌ ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു. 
ചൊവ്വന്നൂർ സ്വദേശികളായ കുട്ടംകുളം മുത്താളി സുബ്രഹ്മണ്യൻ(48), കരിയത്തിൽ സുഗുണൻ(35), കണ്ടിരുത്തിയിൽ ധജീഷ്(34) എന്നിവരെയാണ് എസ്എച്ച്ഒ കെ ജി സുരേഷും സംഘവും അറസ്റ്റുചെയ്തത്. 
വ്യാജ വാറ്റ് നടത്തിയിരുന്ന ഉപകരണങ്ങളും ചാരായവും പിടിച്ചെടുത്തു. 
സുബ്രഹ്മണ്യൻ കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ പത്താംവാർഡ് ബിജെപി സ്ഥാനാർഥിയായിരുന്നു. 
തൃശൂർ സിറ്റി ജില്ലാ പൊലീസ് മേധാവി ആർ ആദിത്യക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 
കുന്നംകുളം അസി. പൊലീസ് കമീഷണർ ടി എസ് സിനോജിന്റെ നിർദേശത്തിൽ നടത്തിയ റെയ്ഡിലാണ് 75 ലിറ്ററോളം വാഷും ചാരായവും കണ്ടെത്തിയത്. 
എസ്ഐ ഇ ബാബു, എസ്ഐ ആന്റണി ക്രോംസൺ,  എഎസ്ഐ ഗോകുലൻ, സിപിഒമാരായ മെൽവിൻ, വൈശാഖ്, സുമേഷ്, പ്രവീൺ, ഷിബിൻ, ഷജീർ, ഹരികൃഷ്ണൻ, അനൂപ് എന്നിവരാണ് 
അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top