Deshabhimani

സൗജന്യ ഓണ്‍‌ലൈന്‍‍ പരിശീലനം

വെബ് ഡെസ്ക്

Published on Dec 05, 2024, 12:23 AM | 0 min read

തൃശൂർ
കാർഷിക സർവകലാശാല ഇ-പഠന കേന്ദ്രം നടത്തുന്ന  ‘സമ്പന്ന മാലിന്യം’  സൗജന്യ ഓൺ‌ലൈൻ‍ പരിശീലന പരിപാടിയുടെ പുതിയ  ബാച്ച് 23ന് ആരംഭിക്കും. സർവകലാശാല ശാസ്ത്രജ്ഞർ കൈകാര്യം ചെയ്യുന്ന കോഴ്സിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ  22 നകം രജിസ്റ്റർ ചെയ്യണം.
24 ദിവസം ദൈർഘ്യമുള്ള കോഴ്സ് പൂർണമായും മലയാളത്തിലാണ്. പതിനൊന്ന് സെഷനുകളിലായി തയ്യാറാക്കിയ കോഴ്സ്  കെഎയു എംഒഒയു പ്ലാറ്റ്ഫോമിലൂടെ പഠിതാവിന്റെ സൗകര്യാർഥം  പ്രയോജനപ്പെടുത്താം. ഫൈനൽ പരീക്ഷ പാസാകുന്ന   പഠിതാക്കൾക്ക് ആവശ്യമെങ്കിൽ നിശ്ചിത ഫീസ്‌ ഈടാക്കി  സർട്ടിഫിക്കറ്റ്‌ നൽകും. www.celkau.in/MOOC/Default.aspx എന്ന ലിങ്കിൽ ക്ലിക് ചെയ്ത് കോഴ്സിന്‌ രജിസ്റ്റർ ചെയ്യാം.


deshabhimani section

Related News

0 comments
Sort by

Home