17 January Sunday

നാടുണർത്തി തൊഴിലുറപ്പു തൊഴിലാളി ജാഥ

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019


തൃശൂർ
നാടുണർത്തി  എൻആർഇജി വർക്കേഴ്സ് യൂണിയൻ പ്രചാരണജാഥ പര്യടനം തുടരുന്നു.  എൻആർഇജി വർക്കേഴ്സ് യൂണിയൻ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ മുന്നോടിയായാണ് ജില്ലയിൽ ആറുദിവസങ്ങളിലായി സമരപ്രചാരണജാഥ നടത്തുന്നത്. സേവ്യർ ചിറ്റിലപ്പിള്ളി ക്യാപ്റ്റനും പി തങ്കം വൈസ് ക്യാപ്റ്റനും എ എസ് ദിനകരൻ മാനേജരുമായ ജാഥയ്ക്ക് നാടാകെ ആവേശകരമായ വരവേൽപ്പാണ് ലഭിക്കുന്നത്.  പ്രചാരണ ജാഥയോടൊപ്പം കലാസംഘത്തിന്റെ തെരുവുനാടകവും സംഗീത ശിൽപ്പവും അടങ്ങുന്ന പരിപാടികൾ ജനങ്ങളെ ആകർഷിക്കുന്നു.

മൂന്നാം ദിനം പറപ്പൂരിൽനിന്ന്  പര്യടനം ആരംഭിച്ചു. ചിറ്റാട്ടുകര, മുല്ലശേരി, കാഞ്ഞാണി, പെരിങ്ങോട്ടുകര മുന്നംകൂടിയവഴി, ചാഴൂർ, കോടന്നൂർ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം വല്ലച്ചിറയിൽ സമാപിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ സാവിത്രി സദാനന്ദൻ, കെ ആർ ഹരി, കെ ദ്രൗപദി, കെ ആർ പ്രജിത്ത്‌, അമ്പിളി സോമൻ,  സി ജി സിനി, സരിത രാമകൃഷ്‌ണൻ, ഫൗസിയ ഷാജഹാൻ, സീന ഷാജൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. കെ ജി ജിബിൻ അധ്യക്ഷനായി. 

നാലാം ദിവസമായ വ്യാഴാഴ്‌ച രാവിലെ ഒമ്പതിന്‌ താണിക്കുടത്ത്‌  ജാഥാ പ്രയാണം ആരംഭിക്കും. പൂച്ചട്ടി, പുത്തൂർ, പാലിയേക്കര, നന്തിക്കര, നന്തിപുലം,   കോടാലി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കൊടകരയിൽ സമാപിക്കും. സമാപനസമ്മേളനം എൻആർഇജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ ഗിരിജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

തൊഴിലുറപ്പ് തൊഴിൽദിനങ്ങൾ പ്രതിവർഷം 250 ആക്കുക, മിനിമം കൂലി 600 രൂപയാക്കുക, തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കുക തുടങ്ങി ഒമ്പതിന ആവശ്യങ്ങളുന്നയിച്ചാണ്   തൊഴിലാളികൾ ദേശീയ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top