Deshabhimani

പിരിച്ചുവിട്ട കേന്ദ്ര സർക്കാർ ജീവനക്കാരെ പുനരധിവസിപ്പിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 11:45 PM | 0 min read

തൃശൂർ
കമ്യൂണിസ്റ്റ്‌ മുദ്ര ചാർത്തി പിരിച്ചുവിട്ട കേന്ദ്ര സർക്കാർ ജീവനക്കാരെ പുനരധിവസിപ്പിക്കണമെന്ന് അഡ്വ. ആർ മനോഹരൻ അവശ്യപ്പെട്ടു.   രാഷ്‌ട്രീയ കാരണങ്ങളാൽ കേന്ദ്ര സർക്കാർ സർവീസിൽ നിന്ന്‌ പിരിച്ചുവിട്ടവർ രാജ്യദ്രോഹികളല്ലെന്ന്‌ പ്രഖ്യാപിക്കണമെന്നും 1971ൽ ഇന്ത്യൻ ആർമിയിൽ നിന്നും1972ൽ ആദായ വകുപ്പിൽ നിന്നും കമ്യൂണിസ്റ്റ്‌ മുദ്ര ചാർത്തി പിരിച്ചുവിടപ്പെട്ട മനോഹരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 1977ൽ ജനതാ സർക്കാർ  ഈ കരിനിയമം  പിൻവലിച്ചെങ്കിലും ഇരകളെ പുനരധിവസിപ്പിക്കാൻ തയ്യാറായില്ല. കമ്യൂണിസ്റ്റ്‌ മുദ്ര ചാർത്തി പിരിച്ചുവിട്ടവരിൽ നിലവിൽ 150 പേർ ജീവിച്ചിക്കുന്നുണ്ടെന്നും മനോഹരൻ പറഞ്ഞു. മാധ്യമ –- ജനകീയ പിന്തുണ തേടി ആഗസ്‌ത്‌ 15ന്‌ കാസർകോട്‌ തലപ്പാടിയിൽ നിന്നാരംഭിച്ച  പദയാത്ര കഴിഞ്ഞ ദിവസം തൃശൂരിലെത്തി. തലസ്ഥാന നഗരിയിലെത്തി ഗവർണർക്കും മുഖ്യമന്തിക്കും നിവേദനം സമർപ്പിക്കും.


deshabhimani section

Related News

View More
0 comments
Sort by

Home