Deshabhimani

മൈതാനത്ത്‌ എപ്പോഴും 
ബിജു മാഷുണ്ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2024, 12:30 AM | 0 min read

ഏങ്ങണ്ടിയൂർ
പൊലീസ് ഉദ്യോഗം ഉപേക്ഷിച്ച ഏങ്ങണ്ടിയൂർ സ്വദേശി ബിജു ആന്റണി  കായിക അധ്യാപക രംഗത്ത് വേറിട്ട മുഖമാണ്. ഏങ്ങണ്ടിയൂർ സെന്റ്‌ തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ   പഠിക്കുന്ന കാലം മുതൽ കായിക  താരമായിരുന്നു ബിജു. 
       വിദ്യാർഥികളെ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് പ്രാഥമിക പരിശീലനത്തിന് ശേഷം സ്വന്തം ചിലവിൽ  തളിക്കുളം സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ച്  പരിശീലനം നൽകുന്ന അധ്യാപകനാണ്. ശാരീരിക ബുദ്ധിമുട്ടുകൾ വക വെക്കാതെ വർഷം മുഴുവൻ കായിക  പരിശീലനം നടത്തുന്ന വ്യക്തി കൂടിയായ ബിജു  നാടിനും സ്കൂളിലും  മാതൃകയാണ്. 
    ബിജു ആന്റണി നേതൃത്വം നൽകുന്ന ഏങ്ങണ്ടിയൂർ സെന്റ്‌ തോമസ് സ്കൂൾ വലപ്പാട് ഉപജില്ല ഗെയിംസിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. 1986ൽ 100 മീറ്റർ സ്കൂൾ സംസ്ഥാനതല മത്സരത്തിലും  1992 ൽ കലിക്കറ്റ്‌  യൂണിവേഴ്‌സിറ്റി ഡക്കത്തലോൺ  ഒന്നാം സ്ഥാനം  നേടിയിട്ടുണ്ട്.  എല്ലാ പ്രവർത്തനങ്ങൾക്ക് അധ്യാപികയായ ഭാര്യ സമിത എസ് ചെറുവത്തൂരും മക്കളായ എഡ്വിൻ, ഏയ്ഞ്ചലീനിയും പൂർണ പിന്തുണയും നൽകുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home