16 October Wednesday

കർഷകർക്ക് നഷ്ടം നൽകിയില്ല: എസ്‌ബിഐ മാനേജർക്ക്‌ വാറണ്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024
തൃശൂർ
കർഷകർക്ക് നഷ്ട പരിഹാരം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ബാങ്ക് മാനേജർക്ക് വാറണ്ട് നൽകാൻ ഉത്തരവ്. തൃശൂർ മുപ്ലിയം സ്വദേശി പുതുക്കാടി വീട്ടിൽ പി ആർ ശിവനും സഹകർഷകരും ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് സൗത്ത് ചാലക്കുടി എസ്‌ബിഐ മാനേജർക്കെതിരെ  ഉപഭോക്ത കോടതിയുടെ ഉത്തരവ്‌. കൃഷിനാശത്തെ തുടർന്ന്‌ നൽകിയ  ഹർജി പരിഗണിച്ച് കെഎച്ച്ഡിപി നഷ്ടം കണക്കാക്കിയ തുകയും 2500 രൂപ വീതം നഷ്ടവും 3000 രൂപ ചിലവും ഒരു മാസത്തിനുള്ളിൽ നൽകുവാൻ ബാങ്കിനെതിരെ വിധിയുണ്ടായിരുന്നു. എന്നാൽ ഇതു പാലിക്കാൻ ബാങ്ക് തയ്യാറായില്ല. 
ബാങ്ക്‌ വിധി പാലിച്ചില്ലെന്ന്‌ കാണിച്ച്‌ നൽകിയ ഹർജിയിലാണ്‌  ഉപഭോക്തൃ കോടതി പ്രസിഡന്റ്‌ സി ടി സാബു, അംഗങ്ങളായ എസ് ശ്രീജ, ആർ റാം മോഹൻ എന്നിവർ പൊലീസ് മുഖേന വാറണ്ട് അയക്കുവാൻ ഉത്തരവിട്ടത്‌.  ഹർജിക്കാരന് വേണ്ടി അഡ്വ. എ ഡി ബെന്നി ഹാജരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top