09 October Wednesday

കിടപ്പുരോഗികൾക്ക്‌ 
ഓണസമ്മാനവുമായി വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024
കുന്നംകുളം 
ഓണത്തിന്‌ മാറ്റേകാൻ കിടപ്പുരോഗികൾക്ക്‌ ഓണസമ്മാനവുമായി പഴഞ്ഞി ഗവ. സ്കൂൾ വിഎച്ച്എസ്ഇ വിദ്യാർഥികൾ. 
ഉപ്പേരി വറവുകൾ തയ്യാറാക്കി വിതരണം ചെയ്ത്‌ ആ ഫണ്ടാണ്‌ കിടപ്പുരോഗികൾക്ക്‌ നൽകുന്നത്‌. പ്രകാശ് ചിപ്സിന്റെ സഹായത്തോടെ  സ്കൂളിൽ ഇതര സമയങ്ങളിലും അവധിദിവസങ്ങളിലും സമയം കണ്ടെത്തിയാണ്‌ വിഭവങ്ങൾ തയ്യാറാക്കുന്നത്‌. 
വറവുകൾ ഓണവിപണിയിലെത്തിക്കാൻ മുൻനിരയിൽ പ്രവർത്തിക്കുന്നത് വിഎച്ച്എസ്ഇ വിഭാഗം റീട്ടെയിൽ സെയിൽസ് അസോസിയേറ്റ് വിദ്യാർഥികളാണ്. 
ആദ്യ വിൽപ്പന പ്രിൻസിപ്പൽ എസ് ജനീർലാൽ, പിടിഎ പ്രസിഡന്റ്  അലി കോട്ടോലിന്  കൈമാറി നിർവഹിച്ചു. വിദ്യാർഥികളായ ഇർഫാൻ, മുഹമ്മദ്‌ ഫദിൽ, ബാഷ്പ, ക്രിസ്റ്റിന, അപർണ, നിവേദ്യ എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top