Deshabhimani

പാറക്കുളം ജലാശയത്തിന്റെ 
സംരക്ഷണഭിത്തി തകർന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2024, 12:15 AM | 0 min read

മാള
 പള്ളിപ്പുറം താണിക്കാട് പാറക്കുളം ജലാശയത്തിന്റെ  സംരക്ഷണഭിത്തി തകർന്നു. പടിഞ്ഞാറ് ഭാഗത്തെ വീടിനു സമീപമുള്ള ഭിത്തിയാണ് തകർന്നു വീണത്. ഇതോടെ ഈ വീടും തൊട്ടടുത്ത  
കുറ്റിപുഴക്കാരൻ സാജി സുബ്രഹ്മണ്യൻ, വലിയകത്ത് ബീവി ബാവ എന്നിവരുടെ വീടുകളും അപകട ഭീഷണിയിലായി. പൊയ്യ പഞ്ചായത്ത് വാർഡ് രണ്ടിലെ ജലാശയമാണിത്. ഇതിന്റെ സംരക്ഷണഭിത്തി  ഇടിയാൻ തുടങ്ങിയപ്പോൾ തന്നെ പഞ്ചായത്ത്‌ അധികൃതരോട്‌  നാട്ടുകാർ വിവരം അറിയിച്ചിരുന്നു. 
നടപടികൾ ഉണ്ടാവുമെന്ന് പഞ്ചായത്ത് വാഗ്ദാനം ചെയ്തതായി ഇവർ പറയുന്നു. ഏറെ  ആഴമുള്ള കുളമാണിത്. മഴക്കാലത്ത് പാറക്കുളം കവിഞ്ഞ് വെള്ളം ഒഴുകിയിരുന്നു. ഈ തോട് കെട്ടി സംരക്ഷിക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. അപകട ഭീഷണി ഒഴിവാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
 


deshabhimani section

Related News

View More
0 comments
Sort by

Home