04 August Tuesday
തൃശൂർ കോർപറേഷൻ

"എബിസി'യിൽ കുടുങ്ങിയത്‌ 7700 തെരുവുനായ്‌ക്കൾ

ജോർജ്‌ ജോൺUpdated: Monday Aug 5, 2019
തൃശൂർ
കോർപറേഷൻ എബിസി പദ്ധതിയിൽ മൂന്ന്‌ വർഷത്തിനുള്ളിൽ വന്ധീകരിച്ചത്‌  7700 തെരുവുനായ്‌ക്കളെ.  തെരുവുനായ്‌ക്കളുടെ പ്രജനന നിയന്ത്രണത്തിന്‌ ആരംഭിച്ച കേന്ദ്രത്തിന്റെ പ്രവർത്തനം  മാതൃകയെന്നാണ്‌ 
വിലയിരുത്തൽ. ജനത്തിന്‌ ഭീഷണിയായി തെരുവുനായ്‌ക്കൾ  പെരുകുന്നത്‌ സെന്ററിന്‌ തടയാനായി. 
പ്രായ-പൂർത്തി-യായ തെരുവുനായ്-ക്കളെ വന്ധീക-രി-ക്കു-ന്ന-തി-നുള്ള പദ്ധ-തി-യായ അനി-മൽ ബർത്ത്- കൺട്രോ-ൾ (എ-ബിസി)- 2016ലാണ്‌   മൂന്നു വർഷം മുമ്പാണ്‌ കോർപറേഷൻ ആരംഭിച്ചത്‌. ആധുനിക സൗകര്യത്തോടെ, ശീതീകരിച്ച  എബിസി സെന്ററാണ്‌ പറവട്ടാനിയിൽ സ്ഥാപിച്ചത്‌. ഈ  പ്രജ-നന നിയ-ന്ത്രണ കേന്ദ്രം സംസ്ഥാ-നത്തുതന്നെ  ആദ്യ-ത്തേതായിരുന്നു. 
ഇതോടെ കോർപറേഷൻ പരിധിയിൽ വന്ധീകരിക്കാത്ത തെരുവുനായ്‌ക്കളുടെ എണ്ണം ഗണ്യമായി കുറയുകയായിരുന്നു. സെന്റർ ആരംഭിക്കുമ്പോൾ മാസത്തിൽ അഞ്ഞൂറിലധികം തെരുവുനായ്‌ക്കളെ വന്ധീകരിച്ചിരുന്നു. ജൂലൈയിൽ 104 തെരുവുനായ്‌ക്കളെയാണ്‌ വന്ധീകരിച്ചത്‌. 
വന്ധീകരണത്തിന്‌  കോർപറേഷൻ പരിധിയിലെ തെരുവുനായ്-ക്കളെ   പ്രത്യേകം വല ഉപയോഗിച്ചാണ്‌ പിടികൂടുന്നത്‌. തുടർന്ന്‌ വാഹനത്തിലെ കൂട്ടിലാക്കി എബിസി സെന്ററിലെത്തിക്കും. രണ്ട്‌ ദിവസം കൂട്ടിൽ ഭക്ഷണവും വെള്ളവും നൽകും. എബിസി സെന്ററിൽ 40 കൂട്‌ ഒരുക്കിയിട്ടുണ്ട്‌. രണ്ട്‌ ദിവസത്തിനുശേഷം നായ്‌ക്കൾക്ക്‌ അനസ്‌തേഷ്യ നൽകി  വന്ധ്യംകരണ ശസ്‌ത്ര ക്രിയ നടത്തും. തുടർന്ന്‌  ആന്റി റാബീസ്‌ വാക്‌സിൻ  കുത്തിവച്ചശേഷം പിടികൂടിയ സ്ഥലത്തുതന്നെ  വിടുകയാണ്‌ പ്രവർത്തനരീതിയെന്ന്‌ സെന്ററിന്‌  നേതൃത്വം നൽകുന്ന ഡോ. എ എസ്‌ സുധീഷ്‌കുമാർ പറഞ്ഞു. വന്ധീകരിച്ച നായ്‌ക്കളെ തിരിച്ചറിയാൻ  ഇടതുചെവിയിൽ വി ഷേയ്‌പ്പിൽ  കട്ട്‌ ചെയ്യും.    
കോർപറേഷൻ അതിർത്തി പങ്കിടുന്ന  പത്ത്‌ സമീപ  പഞ്ചായത്തുകളിൽനിന്ന്‌  കോർപറേഷനിലേക്ക്‌ നിരവധി  നായ്‌ക്കളെ കൊണ്ടുവരുന്നുണ്ട്‌.   കോലഴി, മാടക്കത്തറ, നടത്തറ, പുത്തൂർ, പാണഞ്ചേരി, അവിണിശേരി, അടാട്ട്‌, അരിമ്പൂർ തുടങ്ങിയ പഞ്ചായത്തുകളുടെ  പ്രസിഡന്റുമാർ,  സെക്രട്ടറിമാർ എന്നിവരുടെ യോഗം വിളിച്ച്‌  തെരുവുനായ്‌ക്കളെ  സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിരക്കിൽ വന്ധീകരിക്കാൻ  കോർപറേഷൻ തയ്യാറാണെന്ന്‌ അറിയിച്ചിട്ടുണ്ട്‌. 
ഗുരുവായൂർ ദേവസ്വം അവിടത്തെ തെരുവുനായ്‌ക്കളെ വന്ധീകരിക്കാൻ കോർപറേഷന്റെ സഹായം തേടിയിട്ടുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top