17 September Tuesday

എടക്കളത്തൂർ ദേശാഭിമാനി നാടകോത്സവം 18 മുതൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019
തൃശൂർ
എടക്കളത്തൂർ ദേശാഭിമാനി കലാ –-കായിക സാംസ്‌കാരിക വേദി ആൻഡ്‌ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കളത്തിപ്പറമ്പിൽ മാധവൻ സ്‌മാരക സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം 18ന്‌ ആരംഭിക്കും. എടക്കളത്തൂർ ശ്രീരാമചന്ദ്ര യുപി സ്‌കൂൾ  ഓഡിറ്റോറിയത്തിൽ  രാത്രി ഏഴിന്‌ നടക്കുന്ന നാടകോത്സവത്തിൽ പത്ത്‌ നാടകം അരങ്ങേറും.
വള്ളുവനാട്‌ ബ്രഹ്മയുടെ ‘പാട്ടുപാടുന്ന വെള്ളായി’യാണ്‌ ആദ്യനാടകം. 19ന്‌ കൊല്ലം അയനത്തിന്റെ ‘ ഇത്‌ ധർമ ഭുമിയാണ്‌’, 20ന്‌ വള്ളുവനാട്‌ നാദത്തിന്റെ ‘കാരി’, 21ന്‌ കൊല്ലം കാളിദാസയുടെ ‘അമ്മ’, 22ന്‌ കണ്ണൂർ നാടകസംഘത്തിന്റെ ‘ചണ്ഡാലഭിക്ഷുകി’, 23ന്‌ കോഴിക്കോട്‌ സങ്കീർത്തനയുടെ ‘ വേനലവധി’, 24ന്‌ തിരുവനന്തപുരം സംസ്‌കൃതിയുടെ‘ ജീവിതപാഠം’ 25ന്‌ തിരുവനന്തപുരം സ്വദേശാഭിമാനിയുടെ ‘ നമ്മളിൽ ഒരാൾ’, 26ന്‌ ഓച്ചിറ സരിഗയുടെ‘ നളിനാക്ഷന്റെ വിശേഷങ്ങൾ’, സമാപനദിവസമായ 27ന്‌ തിരുവനന്തപുരം സൗപർണികയുടെ ‘ഇതിഹാസം’ എന്നിവയും അരങ്ങേറും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top