19 September Thursday

കൊരട്ടി സഹ. ബാങ്കിൽ എൽഡിഎഫിന്‌ ഉജ്വല വിജയം

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019

കൊരട്ടി സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ്‌ നടത്തിയ ആഹ്ലാദപ്രകടനം

കൊരട്ടി
കൊരട്ടി സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വൻവിജയം. 2400 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുഴുവൻ സ്ഥാനാർഥികളും വിജയിച്ചത്. കോൺഗ്രസ്‌–- - ബിജെപി സഖ്യത്തെ തോൽപ്പിച്ചാണ്‌ എൽഡിഎഫ്‌ ജയം.
ഉമേഷ് ഇല്ലിക്കൽ, കെ എ ജോജി, പി എ രാമകൃഷ്ണൻ, ടി കെ സദാനന്ദൻ, സലോമ സാണ്ടർ, എം കെ സുഭാഷ്, എം കെ സുരേഷ്, സി ആർ സോമശേഖരൻ, കെ പി തോമാസ്, നളിനി ഗോപിനാഥൻ, ബിന്ദു ബാബു, വി എം രമ്യ, പി സി ബിജു എന്നിവരാണ് വിജയിച്ചത്. 
വിജയികൾക്ക് അഭിവാദ്യമർപ്പിച്ച്‌ ചേർന്ന പൊതുയോഗം ബി ഡി ദേവസി എംഎൽഎ  ഉദ്ഘാടനം ചെയ്തു. 
എം ജെ ബെന്നി അധ്യക്ഷനായി. കെ പി തോമസ്, അഡ്വ. കെ ആർ സുമേഷ്, ടി വി രാമകൃഷ്ണൻ, ഷിബു വർഗീസ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top