12 August Wednesday

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധനയം; കര്‍ഷകസംഘം ഇ മെയില്‍ ക്യാമ്പയിന്‍ 10ന്

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

തൃശൂർ

കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധനയങ്ങൾക്കെതിരെ കിസാൻസഭ ഉന്നയിക്കുന്ന ബദൽ മുദ്രാവാക്യങ്ങളുൾപ്പെടുന്ന നിവേദനം വെള്ളിയാഴ്ച ജില്ലയിലെ രണ്ടായിരത്തോളം കർഷകസംഘം യൂണിറ്റുകൾ ചേർന്ന് പ്രധാനമന്ത്രി, പ്രസിഡന്റ്, കേന്ദ്ര കൃഷിമന്ത്രി എന്നിവർക്ക് ഇ മെയിൽ അയക്കും. ആയിരക്കണക്കിന് കൃഷിക്കാർ കർഷകസംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇമെയിൽ ക്യാമ്പയിനിൽ പങ്കാളിയാകും. ജില്ലാ കമ്മിറ്റി യോഗത്തിൽ മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ബേബിജോൺ, ജില്ലാ സെക്രട്ടറി പി കെ ഡേവിസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top