14 May Friday
കുറയ്ക്കല്ലേ ജാഗ്രത

കുറയുന്നില്ല രോഗികൾ

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

കോവിഡ്

തൃശൂർ  

കോവിഡ്‌ രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു തന്നെ. ചൊവ്വാഴ്ച ജില്ലയിൽ 3567 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌.   29.34 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്‌. 1686 പേർ രോഗമുക്തരായി. സമ്പർക്കം വഴി 3522 പേർക്കാണ് രോഗം. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 21 പേർക്കും 17 ആരോഗ്യ പ്രവർത്തകർക്കും ഉറവിടം അറിയാത്ത ഏഴ്‌ പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 223 പുരുഷൻമാരും 242 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 83 ആൺകുട്ടികളും 115 പെൺകുട്ടികളുമുണ്ട്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 39,520 ആണ്. തൃശൂർ സ്വദേശികളായ 106 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്‌. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 1,62,193 പേരിൽ 1,21,856 പേരാണ് ആകെ രോഗമുക്തരായത്.  1,2157 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ -493 പേരും വിവിധ കോവിഡ് ഫസ്റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 1176 പേരും സർക്കാർ ആശുപത്രികളിൽ -295 പേരും സ്വകാര്യ ആശുപത്രികളിൽ -819 പേരുമാണ്‌ ചികിത്സയിലുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top