14 May Friday

മെഡി.കോളേജിൽ കോവിഡ്‌ രോഗികൾക്കും ഡിവൈഎഫ്‌ഐ ഭക്ഷണം

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

മെഡിക്കൽ കോളേജിൽ കോവിഡ്‌ രോഗികൾക്ക്‌ ഉച്ച ഭക്ഷണവിതരണം 
ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റി അംഗം ആർ എൽ ശ്രീലാൽ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
മെഡിക്കൽ കോളേജിൽ കോവിഡ്‌ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആരോഗ്യപ്രവർത്തകർക്കും ഡിവൈഎഫ്‌ഐ ഉച്ചഭക്ഷണം എത്തിച്ചു തുടങ്ങി. വയറെരിയുന്നവർക്ക്‌ മിഴി നിറയാതിരിക്കാൻ എന്ന പേരിൽ നേരത്തെ മറ്റുരോഗികൾക്കും ഭക്ഷണവിതരണം തുടരുന്നുണ്ട്‌.  ഇതിനുപുറമെയാണ്‌ കോവിഡ്‌ രോഗികൾക്കും ഭക്ഷണം എത്തിക്കുന്നത്‌.
ഡിവൈഎഫ്‌ഐ പ്രവർത്തകർ വീടുകളിൽനിന്ന്‌ ശേഖരിക്കുന്ന ഭക്ഷണമാണ്‌ മെഡിക്കൽ കോളേജിൽ എത്തിച്ച്‌ ആരോഗ്യപ്രവർത്തകർക്ക്‌ കൈമാറുന്നത്‌. ആദ്യ ദിവസമായ ചൊവ്വാഴ്‌ച 1000 പൊതിച്ചോറ്‌ എത്തിച്ചു.  സംസ്ഥാനകമ്മിറ്റി അംഗം ആർ എൽ ശ്രീലാൽ ഉദ്‌ഘാടനം ചെയ്‌തു. മാപ്രാണം മേഖലാകമ്മിറ്റിയാണ്‌ ആദ്യദിനം ഭക്ഷണം എത്തിച്ചത്‌. കമ്മിറ്റികൾ മാറിമാറി വിതരണം  തുടരും. കോവിഡ്‌ ഒന്നാംതരംഗം രൂക്ഷമായ സമയത്തും ഡിവൈഎഫ്‌ഐ ഭക്ഷണം എത്തിച്ചിരുന്നു. 
കോവിഡ്‌ ജാഗ്രത പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌ത ഡിവൈഎഫ്‌ഐ പ്രവർത്തകർ കോവിഡ്‌ വാർഡുകളിൽ ഭക്ഷണവിതരണത്തിനും കർമരംഗത്തുണ്ട്‌. പിപികിറ്റ്‌ ധരിച്ച്‌ രാവിലെയും ഉച്ചക്കും വൈകിട്ടും രാത്രിയും ഭക്ഷണം എത്തിക്കുന്നുണ്ട്‌.  12 പ്രവർത്തകരാണ്‌ ഇതിനായി രംഗത്തുള്ളത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top